ഷെയ്ന്‍ നിഗം, രേവതി ചിത്രം 'ഭൂതകാലം'; ട്രെയ്‌ലര്‍ എത്തി

ഷെയ്ന്‍ നിഗമും രേവതിയും മത്സരിച്ചഭിനയിച്ച 'ഭൂതകാലം' എന്ന ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവമുള്ള ട്രെയിലര്‍ റിലീസായി.

രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഷെയ്ന്‍ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ജനുവരി 21ന് സോണി ലിവ് ഓടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.

അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ&എ റിലീസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് തേരേസ റാണിയും ഷെയ്ന്‍ നിഗത്തിന്റെ മാതാവ് സുനില ഹബീബും ചേര്‍ന്നാണ്.

ഛായാഗ്രാഹണം- ഷെഹ്നാദ് ജലാല്‍, എഡിറ്റിംഗ്- ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍- മനു ജഗദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ ആര്‍ അന്‍സാര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍ (സപ്ത), വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പ്രോജക്ട് ഡിസൈനര്‍- സലാം ബുഖാരി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- റിയാസ് പട്ടാമ്പി, ഡിഐ- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഷഹീന്‍ താഹ, പബ്ലിസിറ്റി ഡിസൈന്‍- ഏസ്തറ്റിക് കുഞ്ഞമ്മ.