കേന്ദ്ര സായുധ പോലീസ്‌സേനകള്‍, അസം റൈഫിള്‍സ് എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവരുടെ ആശ്രിതര്‍ക്കായുള്ള പ്രധാനമന്ത്രിയുടെസ്‌കോളര്‍ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു

2018- 19 ലെ പ്രധാനമന്ത്രിയുടെസ്‌കോളര്‍ഷിപ്പുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയംഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സായുധ പൊലീസ്‌സേനകള്‍ (സി.ആര്‍.പി.എഫ്), അസം റൈഫിള്‍സ് എന്നിവയില്‍സേവനമനുഷ്ഠിക്കവേ മരിച്ചവരുടെ ആശ്രിതര്‍/വിധവകള്‍, ഡ്യൂട്ടിക്കിടെ പരിക്കേറ്റ് അംഗപരിമിതരായവരുടെ ആശ്രിതര്‍, ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കേന്ദ്ര സായുധ പൊലീസ്‌സേനകള്‍, അസം റൈഫിള്‍സ് എന്നിവയിലെ മുന്‍സൈനികരുടെ ആശ്രിതര്‍/വിധവകള്‍, നിലവില്‍കേന്ദ്ര സായുധ സേനകള്‍, അസം റൈഫിള്‍സ് എന്നിവയില്‍ഓഫീസര്‍തസ്തികയ്ക്കുതാഴെസേവനമനുഷ്ഠിക്കുന്നതോവിരമിച്ചതോ ആയവരുടെ ആശ്രിതര്‍, ബന്ധുക്കള്‍  എന്നിവര്‍ക്കാണ്‌സ്‌കോളര്‍ഷിപ്പ്  ലഭ്യമാകുക. 

എഞ്ചിനീയറിംഗ്, മെഡിസിന്‍, ഡെന്റല്‍, വെറ്ററിനറി, ബി.ബി.എ, ബി.സി.എ, ബി.ഫാം, ബി.എസ്.സി (നഴ്‌സിംഗ്, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയവ), എം.ബി.എ, എം.സി.എതുടങ്ങിയകോഴ്‌സുകളുടെ പഠനത്തിനായാണ്‌സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. 

സ്‌കോളര്‍ഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്നവര്‍ഓരോകോഴ്‌സിനും നിര്‍ദ്ദേശിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയില്‍ 60% മാര്‍ക്കെങ്കിലും നേടിയവരായിരിക്കണം. സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ തങ്ങള്‍ പഠിക്കുന്ന കോഴ്‌സിന്റെഓരോ അക്കാദമിക് വര്‍ഷവുംകുറഞ്ഞത് 50% മാര്‍ക്കെങ്കിലും നേടിയിരിക്കണം. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ www.scholarship.gov.inമുഖേനഓണ്‍ലൈനായിവേണം അപേക്ഷിക്കാന്‍. ഒക്ടോബര്‍ 31 (2018 ഒക്ടോബര്‍ 31) ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.  

Recipe of the day

Nov 162021
INGREDIENTS