ശാസ്താംകോട്ട തടാകം സംരക്ഷിക്കുന്നതിന് വിവിധ കേന്ദ്ര ദൗത്യങ്ങള്‍.

കൊല്ലംജില്ലയിലെശാസ്താംകോട്ട തടാകം സംരംക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായിവിവിധ കേന്ദ്ര പദ്ധതികള്‍ സംയോജിപ്പിച്ച് പ്രത്യേക ദൗത്യം നടപ്പിലാക്കുമെന്ന്‌കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ ലോക്‌സഭയെഅറിയിച്ചു. അഞ്ചു വര്‍ഷംകൊണ്ട് നടപ്പിലാക്കുന്നവിധധത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹംവ്യക്തമാക്കി. 
തടാക സംരക്ഷണത്തിനായി 98.63 കോടിരൂപയുടെ സംയോജിത പദ്ധതി 2017-18 ല്‍ സംസ്ഥാന ഗവണ്‍മെന്റ്‌കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. തടാകത്തിന്റെകാച്ച്‌മെന്റ് ഏരിയ സംരക്ഷണം, കാര്യക്ഷമമായ ജല വിനിയോഗം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര ഉപജീവനോപാധികള്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ഈ പദ്ധതി. സംയോജിത നീര്‍ത്തട വികസന പദ്ധതി, നഗരങ്ങളുടെ പുനരുജ്ജീവനത്തിനും രൂപംമാറ്റുന്നതിനുമുള്ള അടല്‍ ദൗത്യം, ശുചിത്വഭാരത ദൗത്യംഎന്നിവയുമായി സംയോജിപ്പിച്ചാണ്പദ്ധതി നടപ്പിലാക്കുകയെന്ന് ഡോ.മഹേഷ് ശര്‍മ്മ അറിയിച്ചു.

പദ്ധതിക്കുവേണ്ട 74 ശതമാനം തുകയും ഇങ്ങനെ ലഭ്യമാക്കും. അവശേഷിക്കുന്ന 26% തുക ജല ആവാസ വ്യവസ്ഥ സംരംക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതിക്കു കീഴില്‍ (നാഷണല്‍ പ്ലാന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് അക്വാറ്റിക് എക്കോസിസ്റ്റംസ്) ലഭ്യമാക്കുമെന്നുംകേന്ദ്ര സഹമന്ത്രി അറിയിച്ചു.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi