സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് വീണ്ടും ശനിയാഴ്ച പ്രവൃത്തി ദിനം; അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അടുത്ത ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമാകും.
മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. അതേ സമയം കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം കോവിഡുമായി ബന്ധപ്പെട്ട അവലോകന യോഗം നാളേയ്ക്ക് മാറ്റി. നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് നാളേയ്ക്ക് മാറ്റിയത്. ഇന്നു വൈകുന്നേരം യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് ബാധിതര്‍ കുറഞ്ഞുവരുന്നതിനാല്‍ അവലോകന യോഗത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

അതേസമയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മ്യൂസിയങ്ങള്‍ ചൊവ്വാഴ്ച തുറക്കും. മൃഗശാലകളും തുറക്കാനാണ് സാധ്യത. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും നല്‍കിയേക്കും. തിയറ്റര്‍ തുറക്കുന്നത് സംബന്ധിച്ച്‌ കൂടുതല്‍ ആലോചന വേണ്ടിവരുമെന്നാണ് വിവരം.
കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നത്.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1