തിരുവനന്തപുരം : അദാലത്തിൽ ലഭിക്കുന്ന പരാതികൾ തരംതിരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർക്കു പുറമേ ജില്ലാ സപ്ലൈ ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സാമൂഹ്യനീതി ഓഫിസർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിവരാണു സംഘത്തിലുണ്ടാകുക. പരാതി നൽകുന്നവർക്കു തിരികെ നൽകുന്ന മറുപടികൾ വ്യക്തമായിരിക്കണമെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. പരാതിയുടെ വിഷയം, അത് പരിഹരിച്ചോ?, പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എത്ര സമയത്തിനുള്ളിൽ പരിഹാരമുണ്ടാകും, അപേക്ഷകന് ഇക്കാര്യത്തിൽ വ്യക്തിപരമായി പിന്തുടരാവുന്ന ഉദ്യോഗസ്ഥന്റെ പദവിയും വിശദാംശങ്ങളും എന്നിവ നൽകും. ഏതെങ്കിലുംകാരണത്താൽ അപേക്ഷ പ്രോസസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യവും മറുപടിയിൽ വ്യക്തമാക്കും. സാന്ത്വന സ്പർശത്തിൽ ലഭിക്കുന്ന സി.എം.ഡി.ആർ.എഫ് പരാതികളും അടിയന്തരമായി പ്രോസസ് ചെയ്യാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
Post a new comment
Log in or register to post comments