സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് നികുതി അടക്കുവാനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടി. ആഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടിയത്. ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്‌റ്റേജ്, കോണ്‍ട്രാക്‌ട് കാര്യേജുകള്‍ക്ക് ഈ സാമ്ബത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുവാനുള്ള കാലാവധിയാണ് നീട്ടി നല്‍കിയിരിക്കുന്നത്. നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടിയതായി ഗതാഗത മന്ത്രിയാണ് അറിയിച്ചത്.

കോവിഡ് മഹാമാരിയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും വാഹന ഉടമകളെ വലിയ രീതിയില്‍ തന്നെ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയിരിക്കുന്നത്.

Recipe of the day

Jul 292021
Ingredients 1 bowl cauliflower