സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത

കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം വീണ്ടും ചേരുന്നുണ്ട്.ഈ യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വീണ്ടും ഓണ്‍ലൈന്‍ സജ്ജീകരണം തുടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാത്രി നിയന്ത്രണങ്ങളോ വാരാന്ത്യ ലോക്ഡൗണോ ഏര്‍പ്പെടുത്തില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.