കൊല്ലം: ലഡാക്കില്‍ ട്രക്ക് മറിഞ്ഞ് മരിച്ച ജവാന് കൊട്ടാരക്കര മാവടി സ്വദേശി അഭിലാഷ് കുമാറിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരം അര്‍പ്പിച്ച് ജന്മനാട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം പാങ്ങോട് സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. കൊട്ടാരക്കരയില്‍ നിന്ന് വിലാപയാത്രയായി എത്തിച്ച് വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചു.
ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാറാണ് റീത്ത് വച്ചത്. കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
Post a new comment
Log in or register to post comments