സായി - എല്‍എന്‍സിപിഇ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോഴ്‌സിലേക്ക് എസ് സി / എസ് ടി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

തിരുവനപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായി നാഷണല്‍       കോളേജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ (സായി - എല്‍എന്‍സിപിഇ) 2021-22 അധ്യയന    വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോഴ്‌സിലെ 5 ഒഴിവുകളിലേക്ക്       എസ് സി / എസ് ടി വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
എസ് സി (പെണ്‍കുട്ടികള്‍-2), എസ് ടി (പെണ്‍കുട്ടികള്‍-1, ആണ്‍കുട്ടികള്‍ 2) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.lncpe.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബര്‍ 26 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോളേജില്‍ ഹാജരാവുകയും വേണം. ഈ കോഴ്‌സിലേക്ക് 2020-21 അധ്യയനവര്‍ഷം പ്രവേശന പരീക്ഷക്ക് ഹാജരായവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2412189 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. 
 

Recipe of the day

Nov 162021
INGREDIENTS