റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള ധനസഹായങ്ങളെക്കുറിച്ചറിയാന്‍ കോള്‍സെന്ററില്‍ വിളിക്കാം

റബ്ബറധിഷ്ഠിത ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ജില്ലാ വ്യവസായകേന്ദ്രങ്ങള്‍ നല്‍കുന്ന ധനസഹായ പദ്ധതികളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ  ചോദ്യങ്ങള്‍ക്ക് 2021 ആഗസ്റ്റ്  25 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് ടി ശരത് ലാല്‍  മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 - 2576622 ആണ്. 

റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.  റബ്ബര്‍ ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും  ഇവിടെ നിന്ന് ലഭിക്കും. 

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1