റബ്ബര്‍ വിളവെടുപ്പില്‍ പരിശീലനം

റബ്ബറിന്റെ ശാസ്ത്രീയ വിളവെടുപ്പിനെക്കുറിച്ചുള്ള പരിശീലനപരിപാടി 2018 ഒക്ടോബര്‍ 03, 04 തീയതികളില്‍ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്ങുകളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികള്‍,  ഉത്തേജകൗഷധപ്രയോഗം  എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് രണ്ടുദിവസത്തെ പരിശീലനപരിപാടി.  പരിശീലനഫീസ് 1000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.    
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍/ഡിമാന്റ് ഡ്രാഫ്റ്റ്/ അക്കൗണ്ട്ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 284150 അക്കൗണ്ട് നമ്പര്‍ 1450300184 - ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 - 2353127, 2351313 എന്ന നമ്പറുകളില്‍ വിളിക്കാം

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.