റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ്എഞ്ചിനീയറിങ് എന്നിവയില്‍ പ്രത്യേക പരിശീലനം

Rubber board

റബ്ബറുത്പന്നങ്ങളുടെവിശകലനം, റിവേഴ്‌സ്എഞ്ചിനീയറിങ്എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയുംരാസവസ്തുക്കളുടെയുംസഹായത്തോടെറബ്ബറുത്പന്നങ്ങള്‍ സംഗ്രഥിച്ച്‌വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയവിഷയങ്ങള്‍ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം ഒക്‌ടോബര്‍ 22 മുതല്‍ 25 വരെകോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും.

റബ്ബര്‍വ്യവസായം, ആര്‍&ഡിസ്ഥാപനങ്ങള്‍, ഡിഫന്‍സ് ലബോറട്ടറികള്‍ തുടങ്ങിയമേഖലകളില്‍നിന്നുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനഫീസ് 8,000 രൂപ (18 ശതമാനം ജി.എസ.്ടി. പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. 
പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍അക്കൗണ്ട് ട്രാന്‍സ്ഫര്‍ ആയി സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യയുടെഅക്കൗണ്ട് നമ്പര്‍ 1450300184 ലേക്ക് (ഐ.എഫ്.എസ്. കോഡ്-CBIN 0284150) അടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെവിശദാംശങ്ങളും അപേക്ഷകന്റെഫോണ്‍ നമ്പരും ഇമെയിലായിtraining@ rubberboard.org.in-ലേക്ക്അയയ്‌ക്കേണ്ടതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്‌ഫോണ്‍ 04812353127, 2353325.

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.