കൗശല്‍വികാസ്‌യോജന പ്രകാരം റബ്ബര്‍  ടാപ്പിങ് തൊഴിലാളിമാർക്ക്പരിശീലനം  

       
പ്രധാനമന്ത്രി കൗശല്‍വികാസ്‌യോജന പ്രകാരം റബ്ബര്‍ ടാപ്പിങ് തൊഴിലാളിമാരുടെ നൈപുണ്യ വികസനത്തിനായി റബ്ബര്‍പാല്‍സംസ്‌കരണം,  റബ്ബര്‍ ടാപ്പിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. ഇതിനെക്കുറിച്ചുള്ളകൂടുതല്‍ വിവരങ്ങള്‍ അറിയാന്‍  റബ്ബര്‍ബോര്‍ഡ്‌കോള്‍സെന്ററുമായി ബന്ധപ്പെടാം.  ചോദ്യങ്ങള്‍ക്ക് 2019 ജനുവരി 2 ബുധനാഴ്ചരാവിലെ 10 മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ എ ജെ ജോസ്മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622 ആണ്.

റബ്ബര്‍ബോര്‍ഡിന്റെവിവിധപദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ളവിവരങ്ങള്‍ബോര്‍ഡിന്റെകോട്ടയത്തുളളകേന്ദ്ര ഓഫീസില്‍  പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നുലഭിക്കും. സെന്ററിന്റെ പ്രവര്‍ത്തനസമയംഎല്ലാ പ്രവൃത്തിദിവസങ്ങളിലുംരാവിലെ 9.30 മുതല്‍വൈകുന്നേരം 5.30 വരെയാണ്.    
 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment