റബ്ബറിന്റെ പുതിയ നടീലിനങ്ങളെക്കുറിച്ചും അവയെതിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുമുള്ള ഏകദിനപരിശീലനം 2019 ഡിസംബര്‍ 03-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്.ടി. പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കും. കൂടാതെ, റബ്ബറുത്പാദക സംഘത്തില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് അംഗത്വ സര്‍ട്ടിഫിക്കറ്റുbഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവുലഭിക്കുന്നതാണ്.
പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യയുടെ 1450300184 (ഐ.എഫ്.എസ്. കോഅം- CBIN 0284150) എന്ന അക്കൗണ്ടിലേക്ക് അടയ്ക്കാം .പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ഇമെയിലായിtraining@rubberboard.org.in-ലേക്ക് അയക്കേണ്ടതാണ്. ഫോണ്‍ : 0481 2353127, 2351313.
Post a new comment
Log in or register to post comments