ടാപ്പിങ് ആരംഭിക്കുമ്പോള്‍ റബ്ബര്‍മരങ്ങള്‍ മാര്‍ക്കു ചെയ്യുന്ന വിധം, വിളവെടുപ്പുരീതികള്‍ തുടങ്ങിയവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 മാര്‍ച്ച് 05-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. ആര്. രാജഗോപാല്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481- 2576622. റബ്ബര്‍ബോര്‍ഡിന്റെ വിവിധപദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍നിന്ന് ലഭിക്കും. സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .
Post a new comment
Log in or register to post comments