റബ്ബര്‍ബോര്‍ഡ് കമ്പനികള്‍ റബ്ബര്‍ സംഭരിക്കും

കോവിഡ് 19 മൂലം പ്രതിസന്ധിയിലായ ചെറുകിടറബ്ബര്‍കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് റബ്ബര്‍വിപണിയില്‍ ഇടപെടുന്നു. റബ്ബര്‍ബോര്‍ഡിന്റെയും റബ്ബര്‍ ഉത്പാദകസംഘങ്ങളുടെയും  ഉടമസ്ഥതയിലുള്ള കമ്പനികള്‍ മുഖേന കര്‍ഷകരില്‍നിന്ന് നേരിട്ട് റബ്ബര്‍ഷീറ്റ് സംഭരിക്കുന്ന പദ്ധതിക്കാണ് റബ്ബര്‍ബോര്‍ഡ് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണ മാര്‍ഗ്ഗരേഖകള്‍ പാലിച്ചുകൊണ്ട് ശനിയാഴ്ച (25 ഏപ്രില്‍ 2020) മുതല്‍ സംഭരണം തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന റബ്ബറിന് ഗ്രേഡ് അനുസരിച്ച് ഒരു നിശ്ചിത തുക മുന്‍കൂറായി നല്‍കുന്നതും വിപണി സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ബാക്കി തുക കണക്കുതീര്‍ത്തു നല്‍കുന്നതുമാണ്. ഒരു ചെറുകിട കര്‍ഷകനില്‍നിന്നും പരമാവധി 100 കി.ഗ്രാം വരെ റബ്ബറാണ് സംഭരിക്കുക. വള്ളത്തോള്‍ റബ്ബേഴ്‌സ് (തൃശൂര്‍), വേമ്പനാട് റബ്ബേഴ്‌സ് (എറണാകുളം), മണിമലയാര്‍ റബ്ബേഴ്‌സ് (കോട്ടയം), കാഞ്ഞിരപ്പള്ളി റബ്ബേഴ്‌സ് (കാഞ്ഞിരപ്പള്ളി), കവണാര്‍ ലാറ്റക്‌സ് (പാലാ), എഴുത്തച്ഛന്‍ റബ്ബേഴ്‌സ് (നിലമ്പൂര്‍), സഹ്യാദ്രി റബ്ബേഴ്‌സ് (പുനലൂര്‍) അടൂര്‍ റബ്ബേഴ്‌സ് (അടൂര്‍) എന്നീ കമ്പനികളാണ് കേരളത്തില്‍ റബ്ബര്‍ സംഭരിക്കുക. മണിമലയാര്‍ റബ്ബേഴ്‌സിന്റെ ശാഖകളിലൂടെ ത്രിപുരയില്‍ നിന്നും ആസ്സാമില്‍നിന്നും റബ്ബര്‍ സംഭരിക്കും. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ 0481 2576622 എന്ന നമ്പരില്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടുക.

കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തീരുന്ന മുറയ്ക്ക്  റബ്ബര്‍വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ. റബ്ബര്‍വില സംബന്ധമായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചിലര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ കര്‍ഷകര്‍ കുടുങ്ങരുത്. നിലവില്‍  റബ്ബര്‍വ്യാപാരം നടക്കുന്നില്ലാത്തതിനാലാണ് ആഭ്യന്തരവിപണിയിലെ വില റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കാത്തത്. വ്യാപാരം ഔദ്യോഗികമായി ആരംഭിക്കുന്ന മുറയ്ക്ക് ബോര്‍ഡ് വില പ്രസിദ്ധീകരിക്കുന്നതാണ്. വില ഇടിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ കരുതിയിരിക്കേണ്ടതുണ്ട്. റബ്ബര്‍വില സംബന്ധമായി നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 0481 2353790 എന്ന ഫോണ്‍നമ്പരില്‍ അറിയിക്കുക. റബ്ബര്‍ബോര്‍ഡ് അതിനെക്കുറിച്ച് അന്വേഷിക്കുന്നതാണ്. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമാണ്. റബ്ബറിന്റെ ഉത്പാദനഘട്ടം മുതല്‍ ഉപഭോഗം വരെയുള്ള എല്ലാ കണ്ണികളും പ്രവര്‍ത്തനനിരതമായെങ്കില്‍ മാത്രമേ വിപണി സജീവമാകുകയുള്ളു. ഇതിന് ഗതാഗതമാര്‍ഗ്ഗങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും പുനസ്ഥാപിക്കപ്പെടേണ്ടതുണ്ട്.

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.