റബ്ബര്‍ ഷീറ്റ്‌ സംസ്‌കരണത്തിലും തരംതിരിക്കലിലും പരിശീലനം

റബ്ബര്‍ ഷീറ്റ്‌ സംസ്‌കരണം, തരംതിരിക്കല്‍എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, റബ്ബര്‍ ഷീറ്റ്‌ നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ്‌സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം മെയ് 13, 14  തീയതികളില്‍ കോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. ടയര്‍മേഖലയില്‍നിന്നുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് 2000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ)യാണ് പരിശീലനഫീസ്. മറ്റുവിഭാഗത്തിലുള്ളവര്‍ക്ക് 1000 രൂപയും. പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. പരിശീലനമാധ്യമം ഇംഗ്ലീഷ്ആയിരിക്കും.

കര്‍ഷകര്‍, വ്യാപാരികള്‍, റബ്ബര്‍പാല്‍സംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, ഷീറ്റുനിര്‍മ്മാതാക്കള്‍, ഉത്പന്നനിര്‍മ്മാതാക്കള്‍  തുടങ്ങിയവര്‍ക്ക് പരിശീലനം പ്രയോജനപ്പെടും.

പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍അക്കൗണ്ട്ട്രാന്‍സ്ഫര്‍ ആയി സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യയുടെ അക്കൗണ്ട് നമ്പര്‍ 1450300184 ലേക്ക് (ഐ.എഫ്.എസ്. കോഡ്-CBIN0284150) അടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെവിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍നമ്പരും ഇമെയിലായിtraining@rubberboard.org.in-ലേക്ക് അയയ്‌ക്കേണ്ടതാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്‌ ഫോണ്‍ 0481 2353127, 2353325

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Nov 122019
The online delegate registration for the 24th International Film Festival of Kerala (IFFK) will commence on Tuesday. The festival is scheduled to be held from December 6 to 13.