റബ്ബര്‍ കൃഷിയില്‍  റബ്ബര്‍ബോര്‍ഡ്  പരിശീലനം 

റബ്ബര്‍കൃഷിയിലും പരിപാലനത്തിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്,  റബ്ബര്‍പാല്‍സംസ്‌കരണം തുടങ്ങിയവിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനപരിപാടി മാര്‍ച്ച്  11 മുതല്‍ 15 വരെകോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. ഫീസ് 2000 രൂപ (18 ശതമാനം ചരക്ക്‌സേവനനികുതി പുറമെ). പട്ടികജാതി - പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ്ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവുംലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.    

പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍അക്കൗണ്ട് ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യയുടെഐ.എഫ്.എസ്. കോഡ് - CBIN0284150 അക്കൗണ്ട് നമ്പര്‍ 1450300184ലേക്ക്) ആയിഅടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ഇമെയിലായിtraining@rubberboard.org.in-ലേക്ക്അയയ്‌ക്കേണ്ടതാണ്.  കൂടുതല്‍വിവരങ്ങള്‍ക്ക്‌ ഫോണ്‍ 0481 2353127, 2351313

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 172019
Governor P.Sathasivam will inaugurate the 12th edition of the International Documentary and Short Film Festival of Kerala( IDSFFK), organised by the Kerala State Chalachitra Academy, at the Kairali