റബ്ബര്‍കൃഷി ; ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ്  അപേക്ഷ ക്ഷണിച്ചു

റബ്ബര്‍കൃഷി ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡ്‌ കോള്‍സെന്ററുമായി ബന്ധപ്പെടാം.  ഇതുസംബന്ധമായ സംശയങ്ങള്‍ക്ക്  ഒക്‌ടോബര്‍ 24-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ    റബ്ബര്‍ബോര്‍ഡിലെ ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ കെ. മോഹനന്‍നായര്‍ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്.  കോള്‍സെന്റര്‍ നമ്പര്‍ 0481-2576622 ആണ്.

വിശദാംശങ്ങള്‍ അറിയാന്‍  റബ്ബര്‍ബോര്‍ഡിന്റെ www.rubberboard.org.inഎന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ്‌ചെയ്യാം.  പൂരിപ്പിച്ച അപേക്ഷകള്‍ 2018 ഒക്‌ടോബര്‍ 31-ന് അകം ബന്ധപ്പെട്ട റബ്ബര്‍ബോര്‍ഡ്ഓഫീസുകളില്‍ ലഭിച്ചിരിക്കണം.

പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നു ലഭിക്കും.  സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍വൈകുന്നേരം 5.30 വരെയാണ്.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment