റബ്ബര്‍ സംസ്‌കരണത്തെക്കുറിച്ചറിയാന്‍  കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍പാല്‍സംഭരണം, ഷീറ്റു റബ്ബര്‍സംസ്‌കരണം എന്നിവയെക്കുറിച്ച്കൂടുതലറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും കര്‍ഷകര്‍ക്കും റബ്ബര്‍സംസ്‌കരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും റബ്ബര്‍ ബോര്‍ഡ്‌ കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക്‌ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ്ക്വാളിറ്റികണ്‍ട്രോള്‍ഓഫീസര്‍ എം.എന്‍. ബിജു 2019 ജൂലൈ 24 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക്ഒരുമണി വരെ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്.  കോള്‍സെന്റര്‍ നമ്പര്‍ - 0481 - 2576622.

ഉത്പാദിപ്പിക്കപ്പെടുന്ന റബ്ബറിന്റെ ഭൂരിഭാഗവും ഷീറ്റുറബ്ബറായി സംസ്‌കരിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത്ഗുണനിലവാരമുള്ള ഷീറ്റുറബ്ബര്‍ തയ്യാറാക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. അല്‍പം ശ്രദ്ധിച്ചാല്‍ അധികച്ചെലവുകള്‍ ഒന്നുമില്ലാതെതന്നെ ഉയര്‍ന്ന ഗ്രേഡുകളിലുള്ള ഷീറ്റുകള്‍തയ്യാറാക്കി വിപണിയില്‍ലഭിക്കാവുന്ന ഏറ്റവും നല്ലവില നേടിയെടുക്കാന്‍ കഴിയും.

കോള്‍സെന്ററിന്റെ പ്രവര്‍ത്തന സമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍വൈകൂന്നേരം 5.30 വരെയാണ്.  പദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നുലഭിക്കും.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Dec 52019
ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍.