റബ്ബര്‍ പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍  കോള്‍സെന്ററില്‍വിളിക്കാം

റബ്ബര്‍ബോര്‍ഡ് നടത്തുന്ന വിവിധ പരിശീലനപരിപാടികളെക്കുറിച്ചറിയാന്‍    റബ്ബര്‍ബോര്‍ഡിന്റെകോള്‍സെന്ററുമായി ബന്ധപ്പെടാം. കര്‍ഷകരുടെയും സംരംഭകരുടെയുംമറ്റു പരിശീലനാര്‍ത്ഥികളുടെയുംഇതു സംബന്ധിച്ചുള്ളചോദ്യങ്ങള്‍ക്ക്‌റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടിഡയറക്ടര്‍ഡോ. ആലീസ്‌ജോണ്‍ ഫെബ്രുവരി 06-ാം തീയതി ബുധനാഴ്ചരാവിലെ 10 മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെമറുപടി പറയുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍  0481  2576622 ആണ്.

റബ്ബര്‍തോട്ടങ്ങളിലെകൃഷിപ്പണികള്‍, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, സംസ്‌കരണം, ഉത്പന്നനിര്‍മാണം, ഇടവിളകള്‍, തേനീച്ചവളര്‍ത്തല്‍തുടങ്ങിവിവിധ വിഷയങ്ങളില്‍റബ്ബര്‍ബോര്‍ഡ്  പരിശീലനപരിപാടികള്‍ നടത്തിവരുന്നു. ശാസ്ത്രീയമായിറബ്ബര്‍കൃഷിചെയ്യുന്നതിനും സ്വയംതൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ പരിശീലനപരിപാടികള്‍ഏറെസഹായകമാണ്. കൂടാതെനൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കുന്ന  പരിശീലനപരിപാടികള്‍ക്കുംബോര്‍ഡ്‌രൂപം നല്‍കിയിട്ടുണ്ട്. 

കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയംതിങ്കള്‍മുതല്‍വെള്ളിവരെയുള്ളഎല്ലാ പ്രവൃത്തിദിവസങ്ങളിലുംരാവിലെ 9.30 മുതല്‍വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെവിവിധപദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ളവിവരങ്ങള്‍ഇവിടെ നിന്നുലഭിക്കും. 

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.