റബ്ബറിന് പൊടികുമിള്‍ രോഗനിയന്ത്രണത്തിന് തളിക്കുന്ന  ഗന്ധകപ്പൊടി ഹാനികരമല്ല

 

 റബ്ബര്‍മരങ്ങള്‍ തളിര്‍ക്കുമ്പോള്‍ ഇലകളെ ബാധിക്കുന്ന പൊടികുമിള്‍രോഗനിയന്ത്രണത്തിന് തളിക്കുന്ന കുമിള്‍നാശിനിയായ ഗന്ധകപ്പൊടിയുടെ ഉപയോഗം നിരോധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം അറിയിച്ചു. സംസ്ഥാന കൃഷിഡയറക്ടറേറ്റും ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. പൊടിക്കുമിള്‍രോഗനിയന്ത്രണത്തിന് കേരളകാര്‍ഷികസര്‍വ്വകലാശാല ശുപാര്‍ശ ചെയ്തിട്ടുള്ളതും ഗന്ധകപ്പൊടിതന്നെയാണ്. 

റബ്ബറിന്റെ ഇലകള്‍ തളിര്‍ക്കുന്ന സമയത്ത്ഒയീഡിയംഹീവിയ എന്ന ഇനത്തില്‍പെട്ട കുമിള്‍ പെട്ടെന്ന്‌ വളര്‍ന്ന്‌ വ്യാപിക്കുകയും വലിയതോതില്‍ ഉത്പാദനം കുറയുന്നതിനും    കാരണമാകുകയും ചെയ്യും.  പ്രായമായ മരങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഈ രോഗത്തെ ചെറുക്കുന്നതിന് ഗന്ധകപ്പൊടിഅടിക്കുന്നതിനാണ്‌ റബ്ബര്‍ബോര്‍ഡ്ശുപാര്‍ശചെയ്തിട്ടുള്ളത്. ഗന്ധകപ്പൊടിയുടെ ഉപയോഗത്തെക്കുറിച്ചുള്ള സംശയം  മാറ്റുന്നതിനാണ്ഇക്കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

ഗന്ധകപ്പൊടി നന്നായിഇലകളില്‍ പറ്റിപ്പിടിക്കുന്നതിനും കാറ്റത്ത് പറന്നു  പോകുന്നത് തടയുന്നതിനും വേണ്ടി അതിരാവിലെ ഈര്‍പ്പമുള്ളസമയത്താണ് ഡസ്റ്റര്‍ ഉപയോഗിച്ച്ഗന്ധകപ്പൊടി അടിക്കേണ്ടത്    ഗന്ധകപ്പൊടിയുടെ ഉപയോഗം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിക്കും ഹാനികരമല്ല. . ഒരു പരിസ്ഥിതിസൗഹൃദജൈവകുമിള്‍നാശിനിയെന്നനിലയിലാണ് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം റബ്ബര്‍തോട്ടങ്ങളില്‍ ഗന്ധകത്തിന്റെ ഉപയോഗം ശുപാര്‍ശ ചെയ്തുവരുന്നത്.

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി