ലിംക ബുക്കിൽ ഇടം നേടിയ കർഷകൻ റെജി പൂപ്പൊലിയിൽ

 

അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിയ്ക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി കിട്ടുന്ന വിത്തിനങ്ങൾ ശേഖരിച്ചും മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുത്തും റെജി കൃഷിയെ പ്രോത്സഹിപ്പിക്കുന്നു. ചാണകവും വേപ്പിൻ പിണക്കും കടലപിണ്ണാക്കും പുളിപ്പിച്ച് 5 ഇരട്ടി വെള്ളത്തിൽ ചേർക്കുന്ന ജൈവവളമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. 2003-ൽ ചേമ്പ് 6 അടി 10 ഇഞ്ചും, 2004-ൽ വേണ്ടയ്ക്കയ്ക്ക് 28.5 ഇഞ്ചും, 2007-ൽ ചേന 7 അടി 11 ഇഞ്ചും വിളവെടുത്ത് 3 തവണ ലിംകാ ബുക്ക് ഓഫ് റെക്കൊർഡ് കരസ്ഥമാക്കി. ആഫ്രിക്കൻ കാച്ചിൽ ശ്രീരൂപ, ഇടുക്കി ഗോൾഡ്, വൻ കിഴങ്ങ്, മല ഇഞ്ചി, മുക്കിഴങ്ങ്, പാതാള കാച്ചിൽ, പാൽവളളി കാച്ചിൽ, ഗജേന്ദ്ര ചേന, ഇസ്രായേൽ ഇഞ്ചി, പിസാൻ സർബു തുടങ്ങിയാണ്  ക്യഷിയിൽ പ്രധാന ഇനങ്ങൾ.

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 112018
ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്‌കോ -യൂണിവോക്്‌സംഘടിപ്പിച്ച സ്‌കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടി മലയാളിയായ സൗമ്യയും.