റെയിന്‍ഗാര്‍ഡിങ്ങില്‍ ഓണ്‍ലൈന്‍ സൗജന്യപരിശീലനം

റെയിന്‍ഗാര്‍ഡിങ്ങില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ സൗജന്യപരിശീലനം നല്‍കുന്നു. റബ്ബര്‍മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്ന വിധം, വിവിധയിനം റെയിന്‍ഗാര്‍ഡിങ്‌രീതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെബ് അധിഷ്ഠിത പരിശീലനം  മെയ് 21-ന് രാവിലെ പത്തുമണിക്ക് ആരംഭിക്കും. കോവിഡ്-19-ന്റെ വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ലൈന്‍പരിശീലനം നടത്തുന്നത്. സിസ്‌കോ വെബെക്‌സ് മീറ്റിങ് (Cisco Webex Meeting) സംവിധാനത്തിലൂടെയായിരിക്കും പരിശീലനം സാധ്യമാക്കുക. നെറ്റ് കണക്ടിവിറ്റിയുള്ള സ്മാര്‍ട്ട് ഫോണുകള്‍, കംപ്യൂട്ടറുകള്‍, ടാബുകള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം. പരിശീലനസംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് 917939475 എന്ന നമ്പറും rbrti എന്ന പാസ്‌വേര്‍ഡും ആണ് ഉപയോഗിക്കേണ്ടത്. ഫോണ്‍, വീഡിയോ സിസ്റ്റം എന്നിവയുടെ പാസ്‌വേര്‍ഡ് 72784 എന്നതാണ്. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2351313 എന്ന നമ്പറില്‍ ബന്ധപ്പെടാം.