റെയില്‍വെ കായിക താരങ്ങളുടെ പുതിയ സ്ഥാനക്കയറ്റനയത്തിന് അംഗീകാരം.

അര്‍ജുന, രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള റെയില്‍വേ ജീവനക്കാരായ കായിക താരങ്ങള്‍ക്കും, പത്മശ്രീ നേടിയിട്ടുള്ള പരിശീലകര്‍ക്കും കൂടി ഓഫീസര്‍ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച പുതിയ നയത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ അംഗീകാരം നല്‍കി.

രണ്ടു ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്‍, ഏഷ്യന്‍ ഗെയിംസ്/ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ മെഡലുകള്‍ നേടിയവര്‍ എന്നിവര്‍ക്കും ഓഫീസര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കും.

തങ്ങള്‍ പരിശീലനം നല്‍കുന്ന കായികതാരങ്ങള്‍ ഒളിമ്പിക്‌സ്, ലോകകപ്പ്, ലോകചാമ്പ്യന്‍ഷിപ്പുകള്‍/ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലായി 3 മെഡലുകളെങ്കിലും (ഒളിമ്പിക്‌സില്‍ ഒരു മെഡലെങ്കിലും നേടിയിരിക്കണം) കരസ്ഥമാക്കിയാല്‍ പരിശീലകരെയും റെയില്‍വേയില്‍ സ്ഥാനക്കയറ്റത്തിനായി പരിഗണിക്കും.

രാജ്യത്തെ കായിക മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റെയില്‍വേയുടെ ഈ ഉദ്യമം.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment