ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു

ദോഹ: കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പകരം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും.