പുരികത്തിന് ഭംഗികൂട്ടാൻ ഇതാ പലവഴികള്‍

സ്ത്രീയുടെ മുഖസൗന്ദര്യത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് പുരികങ്ങള്‍. പലരും പലരീതിയിലാണ് പുരികങ്ങളെ സംരക്ഷിക്കുന്നത്.  

ഭംഗിയുള്ള പുരികങ്ങള്‍ക്ക് ;

ത്രെഡിങ്:

വിദഗ്ധരാണ് ത്രെഡിങ് ജോലി ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ചിലര്‍ ഈ ജോലി സ്വയം ചെയ്യും. അതിനായി അവര്‍ ട്വീസറുകള്‍ ഉപയോഗിച്ച് ഷേപ്പ് ചെയ്യാന്‍ തുടങ്ങും. പുരികങ്ങള്‍ക്ക് കൃത്യമായ ഷേപ്പുകള്‍ നല്‍കണം. പുരികങ്ങള്‍ രണ്ടും താരതമ്യം ചെയ്താല്‍ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാകും. കൂടുതല്‍ നല്ലത് ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി വാക്സ് ഉപയോഗിച്ച് ഷേപ്പ് ചെയ്യുന്നതാണ്.

പുരികങ്ങളില്‍ ഐ ബ്രോ പെന്‍സില്‍ ഉപയോഗിക്കണം. കറുപ്പോ തവിട്ടുനിറമോ ഉള്ള ഐ ബ്രോ പെന്‍സില്‍ ഉപയോഗിക്കാം. നിങ്ങളുടെ പുരികത്തിന്റെ ഏറ്റവും കറുത്ത ഭാഗത്തിലൂടെ വരയ്ക്കണം. ഒരിയ്ക്കലും അത് ഔട്ട്ലൈന്റെ പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വരയ്ക്കുന്നത് പരക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. കാരണം കനത്ത പുരികങ്ങളില്‍ കൂടുതലായി മഷി പരന്നാല്‍ കാഴ്ചയ്ക്ക് നന്നല്ല.

ബ്രഷിംഗ്

പുരികങ്ങള്‍ നന്നായി ബ്രഷ് ചെയ്യണം. പുരികത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഷി പരക്കുന്നതിനായി നല്ലതുപോലെ ബ്രഷ് ചെയ്യാന്‍ മറക്കരുത്. ഇക്കാര്യത്തിന് കൈവിരലുകള്‍ ഉപയോഗിക്കരുത്. കാരണം മഷി പരക്കാനേ അത് വഴിവെക്കൂ. മഷി പരന്നിട്ടുണ്ടെങ്കില്‍ ആ ഭാഗം വെള്ളത്തില്‍ പഞ്ഞി മുക്കി കൃത്യമായി തുടയ്ക്കണം.\

ഹൈലൈറ്റ്:

പുരികങ്ങള്‍ ഐ ബ്രോ പെന്‍സില്‍ ഉപയോഗിച്ച് കൃത്യമായി ഹൈലൈറ്റ് ചെയ്യണം. പക്ഷെ ഇത് എല്ലാ പുരികങ്ങളിലും ആവശ്യമില്ല. പുരികങ്ങള്‍ക്ക് താഴെയായി പൗഡര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് പുരികങ്ങള്‍ ട്രിം ചെയ്തത് മൂലമുണ്ടാകുന്ന പാടുകള്‍ മറയ്ക്കാന്‍ നല്ലതാണ്.

വളഞ്ഞ പുരികങ്ങള്‍ക്ക്:

ആദ്യം പുരികങ്ങള്‍ സെറ്റ് ചെയ്യുക.

അത് കഴിഞ്ഞാല്‍ ജെല്‍ ഉപയോഗിച്ച് പുരികങ്ങള്‍ നേരെ നിര്‍ത്തുക. പുരികങ്ങള്‍ വളഞ്ഞതായി അതുപോലെ ദിവസം മുഴുവന്‍ നില്‍ക്കാന്‍ ജെല്‍ സഹായിക്കും.

പുരികത്തിന് കട്ടി കൂട്ടാന്‍ ആവണക്കെണ്ണയില്‍ മുക്കിയ തുണി പുരികത്തില്‍ തേക്കുന്നത് നല്ലതാണ്. തേച്ച് പിടിപ്പിച്ച് രണ്ട് മിനിറ്റ് നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ പുരികം കഴുകുന്നത് നല്ലതാണ്. ഇത് പുരികം നല്ല കറുപ്പും കട്ടിയും ഉണ്ടാക്കാന്‍ സഹായിക്കും. ..

.മുട്ടയുടെ വെള്ളഭാഗം നന്നായി അടിച്ച് പുരികത്തിന് മുകളില്‍ തേച്ച് പിടിപ്പിച്ച് 30. മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് പുരികത്തിന്റെ വളര്‍ച്ചയെ നന്നായി സഹായിക്കും. ..

സവാളയുടെ നീര് പുരികത്തിന് നല്ലതാണ്. സവാള മിക്‌സിയില്‍ ഇട്ട് ജ്യൂസ് ആയി അടിച്ചെടുത്ത്, ചെറിയ അളവില്‍ പുരികത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. ..

പുരികത്തിനു മുകളില്‍ കട്ടിയുള്ള പൗഡര്‍ ഇട്ടാല്‍ പുരികത്തിന് കട്ടി കൂടുതല്‍ തോന്നും. മാത്രമല്ല പലപ്പോഴും ബ്രൗണ്‍ കളറുള്ള പൗഡര്‍ വേണം പുരികത്തിനു മുകളില്‍ ഇടാന്‍. ഐബ്രോ കണ്ടീഷണര്‍ ഉപയോഗിക്കാം. ഇത് തിളക്കമുള്ള പുരികത്തിന് സഹായിക്കും. നിങ്ങളുടെ പുരികത്തിന് കട്ടി വരുത്താനും പുരികത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. ...

ഒലീവ് ഓയിലാണ് മറ്റൊന്ന്. ഇത് പുരികം വളരാനും സഹായിക്കുന്നു.. നിരന്തരമുള്ള ഒലീവ് ഓയിലിന്റെ ഉപയോഗം രോമവളര്‍ച്ച അധികമാക്കുന്നു. അല്‍പം ഒലീവ് ഓയില്‍ പഞ്ഞിയില്‍ എടുത്ത് പുരികത്തിനു മുകളിലായി എന്നും കിടക്കുന്നതിനു മുന്‍പ് തടവുക. ഇത് പുരികത്തിന് കട്ടി വര്‍ദ്ധിയ്ക്കുന്നതിനും ഷേപ്പ് ആവാനും സഹായിക്കുന്നു. ...

ഐബ്രോ ജെല്‍ ആണ് മറ്റൊന്ന്. ഐബ്രോ ജെല്‍ ഇന്നത്തെ കാലത്ത് വിപണിയില്‍ സാധാരണ ലഭിയ്ക്കുന്ന ഒന്നാണ്. ഇത് പുരികത്തിന് കട്ടി തോന്നാന്‍ കാരണമാകുന്നു. വെളിച്ചെണ്ണ നിങ്ങളുടെ പുരികങ്ങള്‍ പ്രോട്ടീനുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കോക്കനട്ട് ഓയില്‍ പ്രോട്ടീന്‍ നഷ്ടം കുറയുകയും നിങ്ങളുടെ ബ്രൌസറിനെ ശക്തമാക്കുകയും ചെയ്യുന്നു . ഇത് അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ആന്റ്റിമിക്‌റോബിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. മുടി രോമങ്ങളുടെ അണുബാധ തടയുന്നു . ഇത് നിങ്ങളുടെ ബ്രൗസറിന് കൂടുതല്‍ നാശനഷ്ടം തടസ്സപ്പെടുത്തുകയും വേഗത്തില്‍ വളരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.  

വെളിച്ചെണ്ണ

നിങ്ങളുടെ പുരികങ്ങള്‍ പ്രോട്ടീനുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോക്കനട്ട് ഓയില്‍ പ്രോട്ടീന്‍ നഷ്ടം കുറയുകയും നിങ്ങളുടെ ബ്രൌസറിനെ ശക്തമാക്കുകയും ചെയ്യുന്നു . ഇത് അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ആന്റ്റിമിക്‌റോബിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. മുടി രോമങ്ങളുടെ അണുബാധ തടയുന്നു . ഇത് നിങ്ങളുടെ ബ്രൗസറിന് കൂടുതല്‍ നാശനഷ്ടം തടസ്സപ്പെടുത്തുകയും വേഗത്തില്‍ വളരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കാറ്റാര്‍ വഴ

കാറ്റര്‍വാഴയുടെ നീര് പുരികങ്ങള്‍ക്ക് കട്ടികൂട്ടാന്‍ പ്രകൃതിദത്തമായി ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. വെളിച്ചെണ്ണ പുരികത്തില്‍ ഉപയോഗിക്കുന്നതുപോലെയാണ് കറ്റാര്‍ വാഴയുടെ നീരും ഉപയോഗിക്കേണ്ടത്.