"'പ്രൊവിഡന്റ് ഫണ്ട് താങ്കളുടെ അരികില്‍''

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംബന്ധമായഎല്ലാ പരാതികളുംഅഭിപ്രായങ്ങളുംകേള്‍ക്കുവാനും ആവശ്യമായ നടപടികള്‍ത്വരിതഗതിയില്‍എടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.)സംഘടിപ്പിക്കുന്ന ''പ്രൊവിഡന്റ് ഫണ്ട് താങ്കളുടെഅരികില്‍ (നിധി ആപ്‌കെ നികട്) എന്ന പരിപാടി 2019 മാര്‍ച്ച്മാസം 11-ാം തീയതിതിരുവനന്തപുരത്ത് പട്ടത്തുള്ളറിജീയണല്‍ പി.എഫ്. ഓഫീസില്‍ നടക്കും. 

തിരുവനന്തപുരംറിജീയണല്‍ പി.എഫ്. ഓഫീസിന് കീഴില്‍വരുന്ന സ്ഥാപനങ്ങള്‍ക്കും പി.എഫ്. അംഗങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. രാവിലെ പത്തര മുതല്‍ഉച്ചയ്ക്ക്ഒരുമണിവരെ പി.എഫ്. അംഗങ്ങള്‍ക്കുംഉച്ചയ്ക്ക്മൂന്നുമുതല്‍ നാലുമണിവരെതൊഴിലുടമകള്‍ക്കുംതൊഴിലാളിസംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍തങ്ങളുടെ പരാതികള്‍വ്യക്തമായിഎഴുതി'നിധി ആപ്‌കെ നികട്'എന്ന്‌രേഖപ്പെടുത്തി 2019 ഫെബ്രുവരി 28 ന് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍താഴെ പറയുന്ന മേല്‍വിലാസത്തില്‍അയച്ചുതരികയോ നേരിട്ട് നല്‍കുകയോചെയ്യേണ്ടതാണ്.

റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍
ഭവിഷ്യനിധി ഭവന്‍
പട്ടം, തിരുവനന്തപുരം -695004
പരാതിയില്‍ നിര്‍ബന്ധമായും പി.എഫ്. അക്കൗണ്ട് നമ്പര്‍ / പി.പി.ഒ. നമ്പര്‍ / യു.എ.എന്‍ എഴുതേണ്ടതാണ്.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment