പ്രേമിക്കുന്നവരുടെ ദിവസം

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.

ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.

ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം.

ഇന്ത്യയിൽ പുരാതന കാലത്ത് സ്നേഹത്തിന്റെ നാഥനായ കാമദേവനേയും രതീദേവിയെയും ആരാധിക്കുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു. ഖജുരാഹോ ഗ്രൂപ്പിന്റെ സ്മരണകളിലെ ലൈംഗിക കൊത്തുപണികളും കാമസൂത്രത്തിന്റെ രചനകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ പാരമ്പര്യം മധ്യകാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടു. കാമദേവ ആരാധന മേള പിന്നീട് നടക്കില്ല. 1992 വരെ വാലന്റൈൻസ് ദിനാഘോഷങ്ങളൊന്നും ഇന്ത്യയിൽ നടന്നിരുന്നില്ല. ദീർഘമാംഗല്യവും ഉത്തമദാമ്പത്യവും ലഭിക്കാൻ ഭക്തർ ശിവപാർവ്വതിമാരെ സങ്കൽപ്പിച്ചു തിരുവാതിര ആഘോഷവും പാതിരാപൂ ചൂടലും ഉമാമഹേശ്വരപൂജയും നടത്താറുണ്ട്. രാധാകൃഷ്ണ പ്രണയം ഭാരതത്തിൽ കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്. ഇന്നും ഭാരതത്തിൽ പ്രണയത്തിന്റെ ഭാഗമായി രാധയ്ക്കും കൃഷ്‌ണനും സവിശേഷ സ്ഥാനമുണ്ട്.

ഡെന്‍മാര്‍ക്ക് ഡെൻമാർക്കിൽ വളരെ വ്യത്യസ്തമായ ആചാരങ്ങളാണ് നടന്ന് വരുന്നത്. ചില നമ്പറുകളും ഡോട്ടുകളും ഉപയോഗിച്ച് ആണ്‍കുട്ടിയ്ക്ക് പറയാനുള്ളത് ഒരു കവിത പോലെയാക്കി നല്‍കുന്നു. എന്നാല്‍ ഇതാരാണ് നല്‍കിയതെന്ന് പെണ്‍കുട്ടി കണ്ടെത്തണം. ആ കത്ത് ആരുടേതാണെന്ന് കണ്ട് പിടിച്ചാല്‍ ആ പ്രണയം വിജയിച്ചു. രസകരമായ കാര്യമാണെങ്കിലും കത്ത് ആരുടേതാണെന്ന് കണ്ടെത്തണം എന്നത് കുറച്ച് കുഴപ്പം പിടിച്ച സംഭവം തന്നെയാണ്.

എസ്റ്റോണിയ, ഫിലിപ്പീൻസ് എസ്‌റ്റോണിയയില്‍ വാലന്റൈൻസ് ഡേ പ്രണയദിനമല്ല. ഫ്രണ്ട്ഷിപ്പ് ഡേ ആണെന്ന് വേണമെങ്കില്‍ പറയാം. പ്രണയിക്കുന്നവര്‍ മാത്രമല്ല, കൂട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് ഇവിടെ ഈ ദിനം ആഘോഷിക്കുന്നത്. അതുപോലെ ഫിലിപ്പീനിൽ ഫെബ്രുവരി 14 എന്ന് പറയുന്നത് വിവാഹ ദിനം കൂടിയാണ്. മനോഹരമായ ഒരു സ്ഥലം കണ്ടെത്തി കാമുകിയെയും കൂട്ടി ചെന്ന് വിവാഹം കഴിക്കുന്നതാണ് ഈ നാട്ടിലെ വാലന്റൈന്‍സ് ഡേയുടെ പ്രത്യേകത.

ജപ്പാൻ

ജപ്പാനില്‍ നടക്കുന്ന ചില പരമ്പരാഗതമായ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് പലര്‍ക്കും അറിയില്ല. വിവാഹാഭ്യര്‍ത്ഥനയില്‍ ചോക്ലേറ്റാണ് പ്രധാനം. വളരെ പരമ്പരാഗതമായ ഒരു ആചാരമാണിത്. പെണ്‍കുട്ടിയാണ് ചോക്ലേറ്റ് തന്റെ പ്രണയ സൂചനയായി ആണ്‍കുട്ടിയ്ക്ക് നല്‍കുന്നത്. ഇഷ്ടത്തിനുള്ള മറുപടി നല്‍കുന്നത് മാര്‍ച്ച് 14നാണ്. വൈറ്റ് ഡേ എന്നാണ് ഈ ദിവസം ജപ്പാനില്‍ അറിയപ്പെടുന്നത്.

ഇത്തരത്തിൽ വാലന്റൈൻസ് ഡേ പല രാജ്യങ്ങളിലും പലപല രീതിയിലാണ് ആഘോഷിക്കുന്നത്.

 

Valentine’s Day wishes to everyone

 

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.

Food & Entertainment

Feb 282020
സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത സുഭിക്ഷ പദ്ധതി ഇന്ന്(ഫെബ്രു.28) തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ആരംഭിക്കും. ജില്ലയിലെ ആദ്യ കാന്റീൻ സംരംഭമാണിത്.