പ്രവാസികള്‍ക്ക്  സന്തോഷ വാര്‍ത്ത ; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് വിമാനടിക്കറ്റ്  നിരക്കുകളില്‍ വന്‍ കുറവ്

ദുബായ്: നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് നിരക്കില്‍ ഇടിവുണ്ടായത്.എമിറേറ്റ്സ് എയര്‍ലൈനും ഫ്‌ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഏകദേശം 6000 രൂപ മുതല്‍ 10000 രൂപകള്‍ക്കാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.