പ്രണയവും, അതിജീവനവും, ത്രില്ലറുമായി 'ജിബൂട്ടി' ജൈത്രയാത്ര തുടരുന്നു...

പേര് തന്നെ പശ്ചാത്തലമാകിയ സിനിമയാണ് 'ജിബൂട്ടി'. മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത ആഫ്രിക്കന്‍ രാജ്യമായ 'ജിബൂട്ടി'യിലെ ജീവിത കഥ പറയുന്നുവെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ കൗതുകം.

റിലീസിന് മുമ്പ് പറഞ്ഞ ചിത്രത്തിന്റെ പ്രത്യേകതകള്‍ക്കപ്പുറം പ്രണയത്തിനും അതിജീവനത്തിനുമെല്ലാം പ്രധാന്യം നല്‍കിയിട്ടുള്ള മികച്ചൊരു ചലച്ചിത്രാനുഭവമാണ് രണ്ടാം വാരത്തിലേക്ക് ജൈത്രയാത്ര തുടരുന്ന 'ജിബൂട്ടി' എന്ന സര്‍വൈവല്‍ ത്രില്ലര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം.
വിളക്കുമല എന്ന കേരളത്തിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്.

വിദേശത്ത് പോയി ജോലി ചെയ്ത് ജീവിതത്തില്‍ രക്ഷപ്പെടണം എന്ന ആഗ്രഹവുമായി നടക്കുകയാണ് ലൂയിയും (അമിത് ചക്കാലയ്ക്കല്‍) എബിയും (ഗ്രിഗറി).

ജീപ്പ് ഓടിക്കലാണ് ഇരുവരുടെയും ഉപജീവനമാര്‍ഗം. അതിനിടയിലാണ് കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ നിന്ന് അന (ഷഗുണ്‍ ജസ്വാള്‍) എന്ന യുവതി വിളക്കുമലയില്‍ എത്തുന്നത്. തുടര്‍ന്ന് അനയെ ജീപ്പില്‍ നാട് കാണിക്കാന്‍ ലഭിക്കുന്ന അവസരം ലൂയിയും എബിയും ഏറ്റെടുക്കുന്നു.
ജിബൂട്ടിയിലെ കമ്പനിയില്‍ എച്ച് ആര്‍ ആയി ജോലി ചെയ്യുന്ന അനയുടെ സഹായത്താല്‍ എങ്ങനെയെങ്കിലും അവിടെ ജോലി സംഘടിപ്പിക്കണം എന്ന ചിന്തയും ലൂയിക്ക് അനയോട് തോന്നുന്ന ഇഷ്ടവും തീരുമാനത്തിന് പിന്നിലുണ്ട്.
എന്നാല്‍ അന വരുന്നത് നാട് കാണുവാന്‍ മാത്രമല്ല, തന്റെ പഴയ സുഹൃത്തിനെ കണ്ടെത്താനും കൂടിയാണ്.
സുഹൃത്തിനെ കാണാന്‍ എന്തുകൊണ്ട് കേരളത്തില്‍ എത്തുന്നുവെന്നത് ചെറിയൊരു സസ്‌പെന്‍സാണ്.

അങ്ങനെ അവര്‍ സുഹൃത്തിനെ കണ്ടെത്തുകയും തുടര്‍ന്ന് ലൂയിയോട് അനയ്ക്കും പ്രണയം തോന്നുകയും ഇവരെ ജിബൂട്ടിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. തുടര്‍ന്ന് ജിബൂട്ടിയില്‍ വെച്ച് അന ഗര്‍ഭിണിയാവുകയും അതേ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെയെല്ലാം അതിജീവിച്ചു നാട്ടില്‍ എത്താനുള്ള ലൂയിയുടെയും എബിയുടെയും ശ്രമങ്ങളുമാണ് 'ജിബൂട്ടി' പറയുന്നത്.

ലൂയിയെന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനെ മികച്ചതാക്കാന്‍ അമിത് ചക്കാലയ്ക്കലിന് സാധിച്ചിട്ടുണ്ട്.അതിവൈകാരിക രംഗങ്ങളെല്ലാം മനോഹരമായി തന്നെ അമിത് അവതരിപ്പിച്ചിട്ടുണ്ട്.

നായിക കഥാപാത്രമായ അനയെ അവതരിപ്പിച്ച ഷിംല സ്വദേശിനിയായ ഷഗുണ്‍ ജസ്വാളിനും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തിലാണ് അഭിനയം കാഴ്ച്ചവെച്ചത്.

എന്തിനും ഏതിനും ലൂയിക്കൊപ്പം നില്‍ക്കുന്ന ഗ്രിഗറി ചെയ്ത എബി എന്ന കഥാപാത്രവും പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നുണ്ട്. പതിവുപോലെ ചെറുചിരി സമ്മാനിക്കാന്‍ ചിത്രത്തില്‍ ഗ്രിഗറിക്കാകുന്നുണ്ട്.

സിനിമയില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന മറ്റൊരു താരം ദിലീഷ് പോത്തനാണ്. ലൂയിയുടെയും അനയുടേയെല്ലാം കമ്പനി മുതലാളിയായെത്തുന്ന കഥാപാത്രത്തെ ദിലീഷ് മികച്ചതാക്കി.

ബിജു സോപാനവും അഞ്ജലി നായരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇവരെ കൂടാതെ സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന്‍ കിഷോര്‍, ഗീത, ആതിര, രോഹിത് മഗ്ഗു, അലന്‍സിയര്‍, ലാലി, പൗളി വത്സന്‍ എന്നിവരടങ്ങുന്ന ഒരു വന്‍ താര നിരതന്നെ ചിത്രത്തിലുണ്ട്.

യഥാര്‍ഥത്തില്‍ 'ജിബൂട്ടി'യുടെ നിര്‍മ്മാതാവിന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ കഥ എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

'ജിബൂട്ടി' എന്ന വിദേശനാടും അവിടത്തെ അവിടത്തെ ഭൂപ്രകൃതിയും ജീവിതസാഹചര്യങ്ങളുമെലാം ആവോളം ഉപയോഗപ്പെടുത്തിയിട്ടുള്ള സിനിമയെന്നതാണ് കാഴ്ചാനുഭവം.

'ഉപ്പും മുളകും' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ എസ് ജെ സിനുവാണ് 'ജിബൂട്ടി'യുടെ സംവിധായകന്‍. എസ് ജെ സിനുവിന്റെ ആദ്യ സംവിധാന സംരഭം മോശമാക്കാതെ വളരേയേറെ കഷ്ടപ്പെട്ട് പൂര്‍ണ്ണ വിജയമാക്കാന്‍ സിധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

'ജിബൂട്ടി' എന്ന ആദ്യ ചിത്രത്തിനായി എസ് ജെ സിനുവെടുത്ത പരിശ്രമങ്ങള്‍ തിയറ്ററില്‍ കാണാനുണ്ട്. നാട്ടുത്തനിമയുള്ള തുടക്കത്തില്‍ നിന്ന് അപരിചിതമായ ഒരു പ്രദേശത്തേക്കുള്ള 'ജിബൂട്ടി'യുടെ മാറ്റമടക്കം കയ്യടക്കത്തോടെ എസ് ജെ സിനുവിന് അവതരിപ്പിക്കാനായി എന്നത് ഒരു വിജയം തന്നെയാണ്.

ലോക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പ് കേരളത്തില്‍ നിന്നും വിദേശരാജ്യത്ത് എത്തി ദിവസങ്ങളോളം പൊരിവെയിലും കൊണ്ട് 30 ഡിഗ്രി ചൂടത്താണ് ഈ സിനിമ ചിത്രീകരിച്ചത്.

ചിത്രീകരണ സമയത്ത് പൂര്‍ണ്ണ ലോക്ഡൗണ്‍ ആയത് ഈ സിനിമയുടെ ചിത്രീകരണത്തിന് ബാധിക്കത്തവിധം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാതാവിന് സാധിച്ചു എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലത്തെ ജിബൂട്ടിയിലെ പ്രൊഡക്ഷനും മൊത്തം ക്രൂവിന്റെ താമസവും മറ്റും സിനിമയുടെ ആദ്യ ബഡ്‌ജെറ്റിനെയും മറികടന്ന് ഒന്നര കോടിയോളം രൂപയാണ് വര്‍ദ്ധിച്ചത്.

അഫ്‌സല്‍ അബ്ദള്‍ ലത്തീഫുമായി ചേര്‍ന്നാണ് എസ് ജെ സിനു തിരക്കഥയെഴുതിയിരിക്കുന്നത്. തിരക്കഥാരചനയില്‍ അത്യാവശ്യം ഗവേഷണം ചിത്രത്തിനായി നടത്തിയിട്ടുണ്ട് ഇരുവരും. ജിബൂട്ടിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ടി.ഡി. ശ്രീനിവാസ് നിര്‍വ്വഹിച്ചിരിക്കുന്നത്.

'ജിബൂട്ടി'യില്‍ വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകളാണ് ചിത്രീകരിച്ചിരുന്നത്. വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി എന്നിവര്‍ ചെയ്തിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ എടുത്ത് പറയേണ്ട ഒന്നാണ്. കാറിലുള്ള ചെയ്‌സിങ് രംഗങ്ങളും ഫൈറ്റ് സീനുകളും ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ 'ജിബൂട്ടി'യുടെജീവിതത്തില്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ കഥ എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

'ജിബൂട്ടി' എന്ന വിദേശനാടും അവിടത്തെ അവിടത്തെ ഭൂപ്രകൃതിയും ജീവിതസാഹചര്യങ്ങളുമെലാം ആവോളം ഉപയോഗപ്പെടുത്തിയിട്ടുള്ള സിനിമയെന്നതാണ് കാഴ്ചാനുഭവം.

'ഉപ്പും മുളകും' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ എസ് ജെ സിനുവാണ് 'ജിബൂട്ടി'യുടെ സംവിധായകന്‍. എസ് ജെ സിനുവിന്റെ ആദ്യ സംവിധാന സംരഭം മോശമാക്കാതെ വളരേയേറെ കഷ്ടപ്പെട്ട് പൂര്‍ണ്ണ വിജയമാക്കാന്‍ സിധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

​​​​'ജിബൂട്ടി' എന്ന ആദ്യ ചിത്രത്തിനായി എസ് ജെ സിനുവെടുത്ത പരിശ്രമങ്ങള്‍ തിയറ്ററില്‍ കാണാനുണ്ട്. നാട്ടുത്തനിമയുള്ള തുടക്കത്തില്‍ നിന്ന് അപരിചിതമായ ഒരു പ്രദേശത്തേക്കുള്ള 'ജിബൂട്ടി'യുടെ മാറ്റമടക്കം കയ്യടക്കത്തോടെ എസ് ജെ സിനുവിന് അവതരിപ്പിക്കാനായി എന്നത് ഒരു വിജയം തന്നെയാണ്.

ലോക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പ് കേരളത്തില്‍ നിന്നും വിദേശരാജ്യത്ത് എത്തി ദിവസങ്ങളോളം പൊരിവെയിലും കൊണ്ട് 30 ഡിഗ്രി ചൂടത്താണ് ഈ സിനിമ ചിത്രീകരിച്ചത്.

ചിത്രീകരണ സമയത്ത് പൂര്‍ണ്ണ ലോക്ഡൗണ്‍ ആയത് ഈ സിനിമയുടെ ചിത്രീകരണത്തിന് ബാധിക്കത്തവിധം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാതാവിന് സാധിച്ചു എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലത്തെ ജിബൂട്ടിയിലെ പ്രൊഡക്ഷനും മൊത്തം ക്രൂവിന്റെ താമസവും മറ്റും സിനിമയുടെ ആദ്യ ബഡ്‌ജെറ്റിനെയും മറികടന്ന് ഒന്നര കോടിയോളം രൂപയാണ് വര്‍ദ്ധിച്ചത്.

അഫ്‌സല്‍ അബ്ദള്‍ ലത്തീഫുമായി ചേര്‍ന്നാണ് എസ് ജെ സിനു തിരക്കഥയെഴുതിയിരിക്കുന്നത്. തിരക്കഥാരചനയില്‍ അത്യാവശ്യം ഗവേഷണം ചിത്രത്തിനായി നടത്തിയിട്ടുണ്ട് ഇരുവരും. ജിബൂട്ടിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ടി.ഡി. ശ്രീനിവാസ് നിര്‍വ്വഹിച്ചിരിക്കുന്നത്.

'ജിബൂട്ടി'യില്‍ വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകളാണ് ചിത്രീകരിച്ചിരുന്നത്. വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി എന്നിവര്‍ ചെയ്തിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ എടുത്ത് പറയേണ്ട ഒന്നാണ്. കാറിലുള്ള ചെയ്‌സിങ് രംഗങ്ങളും ഫൈറ്റ് സീനുകളും ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ 'ജിബൂട്ടി'യുടെ കാര്‍ സ്റ്റണ്ടും മേക്കിങ്ങ് വീഡിയോയും വയറലാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് സംജിത് മുഹമ്മദാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ഒരുക്കിയിരിക്കുന്ന സംഗീതവും മികച്ചതാണ്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.