പ്രണയരാത്രി

നിന്റെ  മുടിയിഴകൾ  

കോതിയൊതുക്കിയതും

നിന്റെ  ചിരിയിൽ  നാണിച്ചതും

ഇനിയെന്നാ എന്റെ  പ്രണയമേ

ഒരു ചുംബനം ബാക്കി  വെച്ച  

ഇന്നലകളിലെ നമ്മുടെ പ്രണയം

തണുത്തുറഞ്ഞ മഞ്ഞുപോലെ

മനസ്സിനെ മരവിപ്പിക്കുന്നുവോ

ഞാനരുകിലിരിക്കാം

നീ മിഴിപൂട്ടും വരെ

ഇരുട്ടിൽ പറന്നെത്തിയ

മിന്നാമിന്നികൾ കാണും

പ്രണയ ചാരുതയാൽ

തുടുത്ത ചുവന്ന ചുണ്ടുകൾ

നല്ല കാറ്റും മഴയും തുടങ്ങി

പ്രണയവും പെയ്തു തുടങ്ങട്ടെ

ഈ നനുത്ത  കുളിർമ്മയിൽ  

നീ ഉറങ്ങൂ മതിവരുവോളം

ഈ ശുഭരാത്രിയിലെ സ്വപ്നങ്ങളിൽ

നമുക്കൊരുമിക്കാം പ്രണയമേ

ബിന്ദുജോൺമാലം

 
 

Recipe of the day

Jul 292021
Ingredients 1 bowl cauliflower