പ്രളയം : പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പ്രത്യേക ക്യാമ്പ്

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്തവര്‍ക്കായി സെപ്റ്റംബര്‍ 5, 6 തീയതികളില്‍ പത്തനംതിട്ട പോസ്റ്റ്ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍വെച്ച് പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കും. 

പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരികയോചെയ്തവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കാനായിഓണ്‍ലൈനായോ (www.passportindia.gov.in എന്ന വെബ്‌സൈറ്റ്‌വഴി) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ (mPassportSeva APP) അപേക്ഷ സമര്‍പ്പിച്ചശേഷം എ.ആര്‍.എന്‍, പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ എന്നിവയുമായി സെപ്റ്റംബര്‍ അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട പോസ്റ്റ്ഓഫീസ് പാസ്‌പോര്‍ട്ട് സോവാകേന്ദ്രത്തില്‍ എത്തണം. പാസ്‌പോര്‍ട്ട് ഫീസ്, ഡാമേജ് ഫീസ്എന്നിവ ഓണ്‍ലൈനായി അടക്കേണ്ടതില്ല. 
കേരളത്തിലെ എല്ലാജില്ലകളില്‍നിന്നുമുള്ള അപേക്ഷകള്‍ ഈ ക്യാമ്പില്‍ സ്വീകരിക്കുന്നതാണ്. ഇതിനായിഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആര്‍.പി.ഒ തിരുവനന്തപുരം ആണ്തിരഞ്ഞെടുക്കേണ്ടത്. 

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ബന്ധപ്പെട്ട പോലീസ്‌സ്‌റ്റേഷനുകളില്‍നിന്ന് ലോസ്റ്റ്‌സര്‍ട്ടിഫിക്കറ്റ്‌കൊണ്ടുവരേണ്ടതാണ്. ഇത് സംബന്ധിച്ച സംശയനിവാരണത്തിന് തിരുവനന്തപുരം പാസ്‌പോര്‍ട്ട്ഓഫീസറെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. വാട്ട്‌സാപ്പ് നമ്പര്‍ - 7902553036.
 

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.