പ്രകൃതിയെ അറിയാൻ വായനാട്ടിലേക്കൊരു യാത്ര

പ്രകൃതിയെ അറിയാൻ പ്രകൃതിയോടൊപ്പമിരിക്കാൻ ഇതിലും നല്ലൊരു സ്ഥലമുണ്ടോ. കാടുണ്ട് ,മലയുണ്ട്,പുഴയുണ്ട്,അരുവിയുണ്ട്. മുഴുവനും പ്രകൃതിയാണ്, കാടും മലയും പുഴകളും കാട്ടു മൃഗങ്ങളുമൊക്കെയുള്ള സൂപ്പർ സ്ഥലം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍. കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. 

ഇടതൂര്‍ന്ന കാടും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന്‌ കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ ഈ ദേശം. കാപ്പി, ഏലം, കുരുമുളക്‌, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന്‌ സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്‌. വയനാട്ടിലെ കുറുവാദ്വീപ്‌, ഇടക്കല്‍ ഗുഹ, പൂക്കോട്ട്‌ തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ്‌ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ . കബനീനദിയിലുള്ള കുറുവാദ്വീപ്‌ വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്‌. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ്‌ വയനാട്‌. പ്രകൃതിയോട്‌ ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക്‌ വയനാട്‌ മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്‌. 

സൂചിപ്പാറ വെള്ളച്ചാട്ടം.

പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്. മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തിൽ ചെറിയ കുട്ടികൾക്കു പോലും നീന്താം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ മനോഹരമാണ്. മേപ്പാടി പ്രബാണാസുരമല.ദേശത്തെ മൂന്ന് വെള്ളച്ചാട്ടങ്ങളില്‍ മഴക്കാലത്ത് അനായാസമായി എത്താന്‍ കഴിയുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം. കൽ‌പറ്റക്ക് 22 കിലോമീറ്റർ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളിൽ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.

ബാണാസുരമല.

വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം.ചെങ്കുത്തായ മലനിരകളാണ്.മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്.നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ.മണിക്കുന്ന്,ചെബ്രാപീക്ക്,തരിയോടുമല,സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം. സാഹസികതയും സൗന്ദര്യവും ഒരു പോലെ അനുഭവിച്ച് ഒരു യാത്ര‌... ഐതിഹ്യങ്ങളും ഇടതിങ്ങി നിൽക്കുന്ന ഔഷധ സസ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ബാണാസുരമല. സമുദ്രനിരപ്പിൽ നിന്ന് 6670 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുകയാണ് ബാണാസുരൻ.ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് ബാണാസുര മല.

 കാറ്റുകുന്ന്,  

                           +കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻ പ്രദേശങ്ങൾ....ഈ കുന്നുകളു‌ടെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റും തെളിനീർ ചുരത്തുന്ന അരുവികളും ഈ യാത്രയിൽ പുതിയ അനുഭൂതി നൽകും.ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം. ആനച്ചോലയിൽ ...നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളി കേ‌ട്ട് ഭയക്കുകയും ചീവിടുകളുടെയും കിളികളുടെയും ശബ്ദം ആസ്വദിക്...പൊക്കത്തിലുള്ള പുല്ല് വകഞ്ഞു മാറ്റി കുത്തനെ കയറ്റം കയറിയാൽ 6670 അടി താണ്ടിയ ജേതാവായി ബാണാസുരമലമുകളില എത്താം,മറ്റു മലകളൊക്കെ ചെറുകുന്നുകളായും നോക്കെത്താ ദൂരത്ത് ബാണാസുര ഡാം ഒരു ചെറിയ വെള്ളക്കെട്ടായും കാണാം....
വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂർ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 രൂപയുമാണ്..

Recipe of the day

Nov 162021
INGREDIENTS