പ്രകൃതി തൻ മായ

പ്രകൃതിയുടെ മയാ ജാലങ്ങളെല്ലാം കണ്ട്...  
ഭയന്ന് വിറച്ചു  മാലോകരെല്ലാം....
ചീറിപ്പാഞ്ഞു വരുന്നൊരു കൊടുംകാറ്റിനെ...
പേടിച്ചോടിയൊളിച്ചു ജനങ്ങളെല്ലാം ... 
പക്ഷികൾക്ക് ചേക്കേറാനിടമില്ല...  
വൃക്ഷങ്ങളെല്ലാം കടപുഴകിവീണു...
എന്നിട്ടും മതിവരാതെ  കാർമേഘങ്ങൾ...
മൂടുപടമണിഞ്ഞു കലിതുള്ളി നിൽക്കുന്നു..
ചക്രവാകപ്പക്ഷികൾ ഭയം കൊണ്ടോടിയൊളിക്കുന്നു...
മിന്നൽപ്പിണറുകൾ മിന്നിമറയുന്നു...
ഇടിനാദങ്ങൾ തുരുതുരെ മുഴങ്ങുന്നു...
കാർമേഘങ്ങൾക്കിടയിൽ നിന്നും...
മഴത്തുള്ളികൾ ഭൂമിയിലേക്കിറങ്ങുന്നു...
മഴയിൽ വിറച്ചു  പേടിച്ചരണ്ടുനിൽക്കുന്ന...
മർത്യൻ്റെ കരളിൽ കനലായ് എറിയുന്നു....
മഴവന്നു മാച്ചുകളഞ്ഞതെത്രയോജീവിതങ്ങൾ...
അലറിപ്പാഞ്ഞുവരുന്നൊരു ഭ്രാന്തിയെപ്പോലെ...
മഴയിതാ തുള്ളിക്കളിക്കുന്നു...
നിശപ്തമാം കടലുകൾ ക്ഷോപിക്കുന്നു....
ആർത്തിരമ്പിവരുന്നൊരു തിരമാലകളിതാ...
അട്ടഹാസത്താൽ അലറി വിളിക്കുന്നു....
മൺകൂരകളെല്ലാം നിലംപതിച്ചു...
അദ്ധ്വാനത്തിൻ്റെ കരുതലെല്ലാം...
തിരമാലയിൽ ഓടിക്കളിക്കുന്നു...
വിറച്ചു വിറങ്ങലിച്ച ശരീരങ്ങളെല്ലാം...
കടലിൻ്റെ ഓളങ്ങളിൽ തിരമാലകൾക്കൊപ്പം...
ഒഴുകി ഒഴുകി കടലിൻ്റെ അന്ധകാരത്തിലേക്കണയുന്നു...
കടലിൻ്റെ ഓളങ്ങളിൽ നിന്നും...
ഹൃദയത്തെ സ്പർശിക്കുന്ന ആ വിളിമാത്രം കേൾക്കാം...
അനാഥരായ പൈതങ്ങളുടെ കരച്ചിൽ...
ഒന്നുമറിയാത്ത പിഞ്ചുപൈതങ്ങളെന്തു ചെയ്തു...
മാത്യൻ്റെ ജീവിതങ്ങളെല്ലാം അന്ധകാരത്തിലാണ്ടു....
ഒന്ന് കനിയേണം പ്രകൃതിയാം അമ്മേ...
ഈ  അന്ധകാരത്തിൽ നിന്നും കരകയറ്റേണമമ്മേ....
ദുഖിതരാം ജനങ്ങളിതാ പ്രകൃതിയാം അമ്മയുടെ...
പാതാരവിന്ദങ്ങളിൽ വീണു നമസ്‌കരിക്കുന്നു.
                                                                                                                                                                                                                                                                                           
 

ശശികല. ബി

 

 

 

 

 

 

 

 

 

 

 

 

 

 

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower