പ്രകൃതിചികിത്സയിലൂടെ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാം.

കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള ഫീൽഡ് ഔട്ട് ബ്യൂറോ എറണാകുളവും, നാഷണൽ ആയുഷ് മിഷനും, ഐസിഡിഎസ് വടക്കൻ പറവൂരും സംയുക്തമായി 'ജീവിത ശൈലീ രോഗങ്ങളും പ്രകൃതി ചികിത്സയും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ദേശീയ പ്രകൃതിചികിത്സാ ദിനത്തോടനുബന്ധിച്ചു നടത്തിയ വെബിനാറിൽ ആയുഷ് വെൽനെസ്സ് സെൻറർ മെഡിക്കൽ ഓഫീസർ ഡോ അനീജ റ്റി എൻ ക്ലാസ്സ് നയിച്ചു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനൊപ്പം ദിവസവും വ്യായാമം ചെയ്ത് ഭക്ഷണവും ക്രമീകരിച്ചാൽ ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയുമെന്ന് ഡോക്ടർ പറഞ്ഞു.

ഫീൽഡ് എക്സിബിഷൻ ഓഫീസർ ശ്രീ എൽ. സി. പൊന്നുമോൻ, സൂപ്പർവൈസർ ശ്രീമതി രാധിക എന്നിവർ സംസാരിച്ചു.

Recipe of the day

Nov 162021
INGREDIENTS