പോസ്റ്റ് ഓഫീസുകളിലൂടെ വിവിധ സേവനങ്ങള്‍ 

രാജ്യത്തെ പോസ്റ്റ് ഓഫീസുകളിലൂടെ പൗരന്‍മാര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ടിരുന്നു.  സി.എസ്.സി പോര്‍ട്ടലിലൂടെയാണ് തപാല്‍ വകുപ്പ് ഡിജിറ്റല്‍ സേവ പോര്‍ട്ടല്‍, തെരഞ്ഞെടുപ്പ് സേവനങ്ങള്‍,  തൊഴില്‍ സേവനങ്ങള്‍, പെന്‍ഷന്‍,  സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഇ-ഡിസ്ട്രിക്ട്, എസ്.എസ്.ഡി.ജി, മറ്റ് ജി.ടു.സി സേവനങ്ങള്‍ എന്നിവ നല്‍കുന്നത്.

ബി.ടു.സി സേവനങ്ങളായ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഫാസ്ടാഗ്, വിദ്യാഭ്യാസമേഖലയിലെ വിവിധ സേവനങ്ങള്‍, ബാങ്കിംഗ്-ഇന്‍ഷുറന്‍സ്  സേവനങ്ങള്‍ എന്നിവയും പോര്‍ട്ടലില്‍ ലഭ്യമാണ്. ഈ പോര്‍ട്ടലിലൂടെ ആദായനികുതി റിട്ടേണുകളും സമര്‍പ്പിക്കാം. 

ഈ സൗകര്യങ്ങള്‍  19 തപാല്‍ സര്‍ക്കിളുകളിലെ 65 പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്. തിരുവനന്തപുരം ജി.പി.ഒയിലും ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. മറ്റു പോസ്റ്റോഫീസുകളിലും ഉടന്‍ ഈ സൗകര്യം ലഭ്യമാകും.
വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം ജി.പി.ഒയിലെ 0471-2473071, 2476608, ഡിവിഷണല്‍ ഓഫീസിലെ 0471-2476690, 2464814 എന്നീ നമ്പറുകളില്‍ ലഭിക്കും.

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.