പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ

പുനലൂർ, എഴുകോൺ, കൊട്ടിയം പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി രജിസ്റ്റർ ചെയ്തവരുടെ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 12,13 തീയതികളിൽ പുനലൂർ പോളിടെക്നിക് കോളേജിൽ നടക്കും. 12ന് രാവിലെ 9 മണി മുതൽ 10 വരെ പട്ടിക വർഗ വിഭാഗം, ധീവര, കുടുംബി, പിന്നോക്ക ക്രിസ്ത്യൻ, കുശവ, ഭിന്നശേഷി വിഭാഗം, ടെക്‌നിക്കൽ ഹൈ സ്കൂൾ, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളിലെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർക്കും ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ 12,000 റാങ്ക് വരെയുള്ളവർക്കും പങ്കെടുക്കാം.

13ന് രാവിലെ 9 മണി മുതൽ 10 വരെ 20,000 റാങ്ക് വരെയുള്ളവർക്കും 12 മുതൽ ഒരു മണി വരെ 20,001 മുതൽ 30,000 വരെയുള്ളവർക്കും പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ, അഡ്മിഷൻ സ്ലിപ്പ്, ഫീസ് എന്നിവ ഹാജരാക്കണം. ഒരുലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് 1000 രൂപയും പി.ടി.എ ഫണ്ടും ഒരു ലക്ഷത്തിന് മുകളിലുള്ളവർ 3780 രൂപയും പി.ടി.എ ഫണ്ടും അടയ്ക്കണം. പി.ടി.എ ഫണ്ട് ഒഴികെയുള്ള തുക ഓൺലൈനായി അടയ്ക്കേണ്ടതാണ്. ഫോൺ:04752228683