പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച റോഡുകൾ സംബന്ധിച്ച്

ന്യൂഡൽഹി : ദേശീയപാതകളിലെ നടപ്പാതകളുടെ കാലാകാലങ്ങളിലെ നവീകരണ സമയത്തും , നഗരപ്രദേശത്ത് നിന്ന് 50 കിലോമീറ്റർ ചുറ്റളവിൽ 5 ലക്ഷമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള സർവീസ് റോഡ് നിർമാണത്തിനും പ്ലാസ്റ്റിക് മാലിന്യം  നിർബന്ധമായും ഉപയോഗിക്കുന്നതിന് , കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.   ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് (ഐആർ‌സി),  ചൂടുള്ള ബിറ്റുമിനസ് മിശ്രിതങ്ങളിൽ  പ്ലാസ്റ്റിക് മാലിന്യം ചേർത്ത്  റോഡിന്റെ ഉപരിതല പാളി നിർമ്മിക്കുന്നതിന് ആവശ്യമായ  മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.  രാജ്യത്ത് ഇതുവരെ ദേശീയപാതയുടെ 703 കിലോമീറ്റർ നീളം  ഉപരിതല പാളി നിർമ്മിച്ചിരിക്കുന്നത്  പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ്.വസ്തുക്കൾ,യന്ത്ര സാമഗ്രികൾ,മനുഷ്യ വിഭവ ശേഷി തുടങ്ങിയ എല്ലാ ഘടകങ്ങളും കണക്കിലെടുത്ത് പദ്ധതികളുടെ ചെലവ് കണക്കാക്കുന്നു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിൻ  ഗഡ്കരി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ്‌ ഇക്കാര്യം 

Recipe of the day

Jul 292021
Ingredients 1 bowl cauliflower