ബീഫ് പെപ്പർ റോസ്റ്റ് തയ്യാറാക്കാം

ചേരുവകൾ

ബീഫ്‌ - അര കിലോ
തേങ്ങാകൊത്തു- അര കപ്പ്
സവാള – 3 ചെറുതായി നുറുക്കിയത്
പച്ചമുളക് – 2 കീറിയത്
തക്കാളി – 1 ചെറുത്‌ നുറുക്കിയത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – നാല് ടീസ്പൂൺ
കുരുമുളകുപൊടി- മൂന്ന് ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺഗരംമസാല- 3 tsp
നാരങ്ങ നീര് / വിനാഗിരി- 1 tsp
മല്ലിപൊടി – 2 ½ tsp
കശ്മീരിമുളകുപൊടി – 1 tsp
ഉപ്പ്
വെളിച്ചണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

ബീഫ്‌ നന്നായി കഴുകി അതിലേക്ക് 2 ടീസ്പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 2 ടീസ്പൂൺ കുരുമുളകുപൊടി, മഞ്ഞൾ പൊടി, നാരങ്ങ നീര് ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി 3 മണിക്കൂർ മാറ്റി വെയ്ക്കുക ശേഷം കുക്കറില്‍ കാൽകപ്പ് വെള്ളം ചേര്ത്ത് വേവിച്ചു എടുക്കുക.

കടായി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം തെങ്ങ കൊത്തു മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്‍ ഉള്ളി, പച്ചമുളക് ബാക്കി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ശേഷം തക്കാളി ഇട്ടു വെന്തു കഴിയുമ്പോള്‍ ബാക്കി ഉള്ള കുരുമുളകുപൊടി, ഗരംമസാല, മല്ലിപൊടി മുളകുപൊടി എന്നിവ ഇട്ടു പച്ചമണം മാറി എണ്ണതെളിഞ്ഞാല്‍ വേവിച്ച ബീഫ്‌ വെള്ളം ഉണ്ടെങ്കില്‍ അതോട് കൂടി ചേര്ത്ത് ഇളക്കി ഇഷ്ടാനുസരണം തോര്ത്തി എടുത്താല്‍ ബീഫ്‌ റോസ്റ്റ്‌ റെഡി

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1