പെണ്ണുടൽ

പണമാണിവിടെ വലുതെന്നഹങ്കാരം
മനം നിറയെ കൊണ്ടു നടക്കുന്ന  മനുജന്
മറികടക്കാനാവുമോ എന്നും മരണത്തെ
പാoങ്ങൾ പലതും പഠിപ്പിച്ചു
കാലമെങ്കിലും മാറുകയില്ലെന്നുറച്ചു
ചില മാനവർ... (വൈകൃതർ)

പെണ്ണുടൽ വെറുമൊരലങ്കാരമായവർ
കണ്ടു നിറക്കുന്ന വൈകൃത ചിന്തകൾ
ഒത്തു കിട്ടുകിൽ പറ്റംചേർന്നൂറ്റി
കുടിക്കുമാ ചുടുനിണം മൊത്തം

കൈകാലുകളടർത്തി മാറ്റിടും
നടുവൊന്നു ചവിട്ടിയൊടിച്ചിടും
എന്നിട്ടും പോര ക്രൂരതയെങ്കിലോ
നാവു പിഴുതിങ്ങിടുത്തിട്ട് മുറിവേൽപ്പിക്കാനില്ലാഒരിടവുമെന്ന് കൂട്ടം ചേർന്നൊത്തുനോക്കിടും

ക്രൂരതയെന്തിനീ പെണ്ണുടലിനോടെന്ന്
ഓർത്തിടാനവൻ മനുഷ്യനോ
എന്ത് പേര് ചൊല്ലിടുമവനെ
ഒരമ്മ നൊന്തുപെറ്റതാണിവിടെ
പറ്റം ചേർന്നവർ കശക്കിയെറിഞ്ഞായുടൽ

പറ്റിയൊരു തെറ്റാണനെ
നൊന്തു പെറ്റതെന്ന്
പെറ്റമ്മ പോലും പൊറുക്കാത്ത ക്രൂരത.

ജാനി

Recipe of the day

Nov 162021
INGREDIENTS