പെൺദിനം

ചില നീർച്ചാലുകൾ പൊട്ടിയൊഴുകി
ഹൃദയത്തിലൂടെ ഒഴുകുന്ന പുഴയാകും.
അപ്പോൾ മിടിക്കാൻ മറന്ന് ഹൃദയം
ഒരു നിമിഷം കുഴങ്ങും.
ആത്മവേദന പോലെ ,നെഞ്ചിൽ
പിറവിയെടുക്കുകയും
ഒടുങ്ങുകയും ചെയ്യുന്ന എന്തോ ഒന്ന്
ശ്വാസത്തെ അമർത്തിപ്പിടിക്കും;
ആത്മാവ് ഒന്നു പിടയും
പിന്നെ നെഞ്ചിനകത്തെ
ചെറുകാറ്റിലേയ്ക്ക്
ഉലയൂതി തീക്കണികകളെ
പറത്തി വിടും.
അവൾ വീണ്ടും
പതിവുകളിലേക്ക്,
ശീലങ്ങളിലേക്ക്
എന്നതിനപ്പുറം
ഒടുങ്ങാത്ത വീട്ടുപണികളുടെ
തിരകളിലേക്ക് നനഞ്ഞിറങ്ങും...

രാജി പ്രസാദ്

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower