പറമ്പ് നനയ്ക്കുമ്പോൾ

ശ്രദ്ധിക്കണം
വെള്ളം  അധികമാകരുത്
ഓരോ  മരത്തിനും  ചെടിക്കും
വേണ്ട അളവുകൾ  വെവ്വേറെ ആണ്.

സൂക്ഷിക്കണം
ചാലു  കീറുമ്പോൾ
ഒരുപാട്  ആഴത്തിലാവാതെ,
കൊത്തികിളച്ചു  ഭൂമി പിളർക്കാതെ,
വെള്ളത്തിനൊഴുകി നീങ്ങാൻ  
ഒരു  ചെറുവഴി  പോലെ മാത്രം ആവാം.

അറിയണം
വേനലിൽ  കരിയാതെ നിൽക്കാൻ
പറമ്പിൽ  ആരൊക്കെയുണ്ടെന്ന്.
വെള്ളമെത്തുമ്പോൾ കണ്ണ്തുറക്കാൻ കഴിയുന്നവരാരെന്ന്.
എത്ര  നനച്ചാലും  ഉണരാത്ത മുകുളങ്ങളേതെന്നും.

പിന്നെ
നല്ലോണം കാണണം
മണ്ണിനുള്ളിൽ  
മരങ്ങൾക്കിടയിൽ
ഇലയിൽ  പൂവിൽ
കരിയിലയിൽ
ജലമെഴുതുന്ന കവിതകൾ. 

സൂസൻ ജോഷി

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower