തുറന്ന കത്ത്...

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളുടെ അടിയന്തര ശ്രദ്ധക്കായി.... 

..........ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി.............

കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ,മസാല പൊടികൾ, മീൻ,മാംസം...... എന്നിവ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത്‌  രഹസ്യമല്ല.     

  • സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം സാധനങ്ങൾ വിപണിയില്‍ പ്രവേശിപ്പിക്കാതിരിക്കാൻ  കർശനനിയമം നടപ്പാക്കാന്‍ എന്താണ്‌ തടസ്സം? 

കേരളത്തില്‍ വിഷം നിറച്ച സാധനങ്ങൾ വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ അന്യനാട്ടിൽ നിന്നത് വരില്ല .

  • അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന്‍ പറ്റുമോ?

ഉൽപ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാൽ ആരും ഏതു കർശനനിയമവും പാലിക്കാൻ തയ്യാറാകും . 

  • ഇവിടെ ക്യാന്‍സര്‍ ചികിത്സക്ക് ഫണ്ട് കണ്ടെത്താനും ആശുപത്രി സ്ഥാപിക്കാനും മുൻകൈയെടുക്കുന്ന താങ്കള്‍ കേരളീയരിൽ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുൻകരുതൽ സ്വീകരിക്കേണ്ടതല്ലേ ?

എന്തുകൊണ്ട് അതു ചെയ്യുന്നില്ല .

 

  •  ഓരോ വീട്ടിലും ഒരു സംരംഭകൻ എന്ന ലക്ഷ്യത്തോടെയാണ്   പ്രവർത്തനമെന്ന്  താങ്കള്‍ പറയുമ്പോൾ  വിഷമുള്ള സാധനങ്ങൾ മൂലം ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗിയല്ലേ ജനിക്കുന്നത് ?

വിഷമുള്ള സാധനങ്ങൾ അതിർത്തിയിൽ തടഞ്ഞാൽ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല. മറിച്ച് താങ്കള്‍ക്ക് ജയ് വിളിക്കും.

ബാറുകൾ തുറന്നപ്പോൾ സന്തോഷം അറിയിച്ച  ജനങ്ങളേക്കാൾ കൂടുതല്‍ പേർ ഇക്കാരണം കൊണ്ടു താങ്കളെ ഹീറോയാക്കും. 

ഇനിയും കണ്ണു തുറന്നില്ലെങ്കിൽ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്‍സര്‍ കേരളത്തെ കീഴടക്കും. ആയതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാൻ ഞങ്ങള്‍ ഒന്നടങ്കം ഇതിനാൽ ആവശ്യപ്പെടുന്നു .....

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.