Error message

  • The file could not be created.
  • The file could not be created.

ഒമാനില്‍ മാര്‍ച്ച്‌​ 28 മുതല്‍ രാത്രി സഞ്ചാരവിലക്ക്

മസ്​കത്ത്​: കോവിഡ്​ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ഒമാനില്‍ വീണ്ടും രാത്രികാല സഞ്ചാരവിലക്ക്​ ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മാര്‍ച്ച്‌​ 28 ഞായറാഴ്​ച മുതല്‍ ഏപ്രില്‍ എട്ട്​ വ്യാഴാഴ്​ച വരെയാണ്​ രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്ല്യത്തില്‍ ഉണ്ടാവുക. രാത്രി എട്ട്​ മുതല്‍ പുലര്‍ച്ചെ അഞ്ച്​ മണി വരെ വ്യാപാര സ്​ഥാപനങ്ങള്‍ അടച്ചിടുന്നതിന്​ ഒപ്പം​ വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. നിലവില്‍ ഒമാനില്‍ വാണിജ്യ സ്​ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ പ്രാബല്ല്യത്തിലുണ്ട്​. ഇത്​ ഏപ്രില്‍ മൂന്നിന്​ അവസാനിക്കാനിരിക്കെയാണ്​ സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം.

രാജ്യത്തെ മഹാമാരിയുടെ സാഹചര്യം വിലയിരുത്തു​േമ്ബാള്‍ ഏപ്രില്‍ ഒന്ന്​ മുതല്‍ മെയ്​ 30 വരെയുള്ള രണ്ട്​ മാസക്കാലം ഏറെ പ്രയാസമേറിയതാകുമെന്നാണ്​ വിദഗ്​ധ സംഘത്തി​െന്‍റ വിലയിരുത്തലെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. പ്രയാസമേറിയ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതി​െന്‍റ ഭാഗമായി സമ്ബൂര്‍ണ അടച്ചിടലും പൂര്‍ണമായ സഞ്ചാര വിലക്കുമടക്കം നടപടികള്‍ കൈകൊള്ളേണ്ടി വരുമെന്നും സുപ്രീം കമ്മിറ്റി മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. സര്‍ക്കാര്‍ സ്​കൂളുകളില്‍ 12ാം ഗ്രേഡ്​ ഒഴിച്ചുള്ളവയിലെ വിദ്യാര്‍ഥികളുടെ ഒാണ്‍ലൈന്‍ ക്ലാസുകള്‍ ഏപ്രില്‍ എട്ട്​ വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മഹാമാരിയുടെ വ്യാപനം സംബന്ധിച്ച നിലവിലെ അവസ്​ഥയും ആശുപത്രികളില്‍ രോഗികള്‍ കൂടുന്നതും ഉയരുന്ന മരണസംഖ്യയും സുപ്രീം കമ്മിറ്റി ചര്‍ച്ച ചെയ്​തു.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos