മസ്കത്ത്: കൊറോണ വൈറസ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഏപ്രില്‍ നാല് ഞായറാഴ്ച മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതിയെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി നിര്‍ദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി.
ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണം. അതാതു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവികള്‍ക്ക് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാമെന്നും അറിയിപ്പില്‍ പറയുകയുണ്ടായി. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചുപോകരുതെന്നും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഏപ്രില്‍ ഒന്ന് മുതല്‍ ഒമാനിലെ എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കുവാനും സുപ്രിം കമ്മറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Post a new comment
Log in or register to post comments