ലോക ഒന്നാം നംബർ താരം ആസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി മയാമി ഓപ്പണ്‍ ഫൈനലില്‍ കടന്നു. യുക്രൈന്റെ എലിന സ്വിതോളിനയെയാണ് ബാര്‍ട്ടി പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബാര്‍ട്ടിയുടെ വിജയം. സ്കോര്‍: 6-3, 6-3. ടെന്നീസിന് പുറമെ ക്രിക്കറ്റും വശമുള്ള ആഷ്ലി കായിക രംഗത്തെ പുതിയ സെന്‍സേഷനാണ് .
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിന് അടിപതറി. പോളണ്ട് താരം 26ആം സീഡ് ഹുര്‍ക്കാസ് ആണ് സിറ്റ്സിപാസിനെ അട്ടിമറിച്ചത്. ആദ്യ സെറ്റില്‍ ലീഡ് നേടിയ ശേഷമായിരുന്നു ഗ്രീക്ക് താരത്തിന്റെ തോല്‍വി.
Post a new comment
Log in or register to post comments