പ്രവാസി ക്ഷേമ നിധിയില്‍ അംഗമാകാന്‍ അവസരം

കരുനാഗപ്പള്ളി: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും അവധിക്ക് നാട്ടിലെത്തിയവര്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ അവസരം. ഫെബ്രുവരി 13 ബുധനാഴ്ച രാവിലെ 9 മണി മുതല്‍  3 മണി വരെ അംഗീകൃത ഏജന്‍സികളുടെ സഹായത്താല്‍ രജിസ്‌ട്രേഷന്‍ നടത്താം. 60 വയസ്സ് തികയാത്തവര്‍ക്ക് അംഗമാകാം. ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കും.കേരള പ്രവാസി ലീഗാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. അപേക്ഷകന്റെ ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്ന രേഖ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ പ്രവാസി കേരളീയന്‍ ആയിരുന്നെന്നും തിരിച്ചു വന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയെന്നും തെളിയിക്കുന്ന ബന്ധപ്പെട്ടവില്ലേജ് ഓഫീസര്‍ / തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് / സെക്രട്ടറി / ഒരു ഗസറ്റഡ് ഓഫീസര്‍ / എം.പി/എം.എല്‍.എ ഇവരില്‍ ആരില്‍ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രം, വിദേശത്ത് താമസിച്ചെന്ന് തെളിയിക്കുന്നതിനായി പാസ്സ്‌പോര്‍ട്ടിലെ വിസ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയാണ് ആവശ്യമായ രേഖകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രവാസി ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഷറഫും ജനറല്‍ സെക്രട്ടറി ബിജുവിളയിലും അറിയിച്ചു. ഫോണ്‍: 9847103497, 99473817
 

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.