നോർക്ക റൂട്ട്‌സ് - യോഗ്യരായ അപേക്ഷകർക്ക് വായ്പ

നോർക്ക റൂട്ട്‌സ് പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്‌സ് - ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ കുന്നംകുളം ചൊവ്വന്നൂരിൽ വായ്പാ യോഗ്യത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസിക്ഷേമ നിയമസഭ സമിതി ചെയർമാൻ കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും അതിലൂടെ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഇല്ലാതാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ ഒ ബി എറണാകുളം ചീഫ് റീജിയണൽ മാനേജർ എം നാരായണൻ നായർ അധ്യക്ഷനായി. സെൻറർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിലെ പ്രൊഫ. കെ. വർഗീസ്, നോർക്ക റൂട്ട്‌സ് സി ഇ ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി. ജഗദീഷ് എന്നിവർ പങ്കെടുത്തു.

പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിര താമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ ക്യാമ്പിൽ പരിചയപ്പെടുത്തി. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇതോടൊപ്പം പൂർത്തിയാക്കി. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് ലഭ്യമാക്കുന്നുണ്ട്. അങ്ങനെയുള്ള സംരംഭകരിൽ നിന്ന് തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും അവയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ക്യാമ്പിൽ സ്വീകരിച്ചു. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738), നോർക്ക റൂട്ട്സ് 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0484-2371810, 0487-2360707 എന്നീ നമ്പരുകളിലും ലഭിക്കും.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Nov 122019
The online delegate registration for the 24th International Film Festival of Kerala (IFFK) will commence on Tuesday. The festival is scheduled to be held from December 6 to 13.