നിരതെറ്റിയ വാക്ക്

എന്നെ നിങ്ങൾ വൃത്തമില്ലാ കവിതയിലെഴുതുമ്പോൾ ഞാനൊരു വൃത്തിയില്ലാ സമസ്തപദ കൂട്ടങ്ങളിലൊടു ങ്ങിപ്പോകും.

വ്യംഗ്യാർത്ഥത്തിന്റെ ചിലമ്പിച്ച പദങ്ങൾ ദശാസന്ധികളിൽ കുതറിമാറുന്നു.

കർത്തരി പ്രയോഗത്തിന്റെ
ചുരുളഴിയ്ക്കാത്ത കാലം
ആഖ്യാനശൈലി
യുടെ വേരിനൊപ്പം യാത്ര പോകുന്നു.

മരണമൂറ്റിക്കുടിച്ച ബിംബങ്ങൾ
ഉള്ളിടറിയഭാവങ്ങളിൽ അഗ്നി യക്ഷരങ്ങളുടെ വേവുനോക്കുന്നു.

ചില്ലക്ഷരങ്ങളിൽ
ചിതലരിച്ച ഷട്പദങ്ങൾ കണ്ണീരുപ്പുമായി ഇഴചേർന്ന് വർത്തമാനത്തിന്റെ
വിഷമ വൃത്തം വരയ്ക്കുന്നു.

ഭൂതകാലത്തിലേയ്ക്കൊരു
കണ്ണാടിപിടിച്ച് ഭാഷയുടെ ഉറവകളിൽ ജ്വരക്കല്ലു
പാകുന്നുണ്ട് ജീവിതാസക്തികൾ.

ഭാവിയുടെഅന്തരാർത്ഥം തേടി
പദവേഴ്ച്ചയുടെ കൂട്ടെഴുത്തിൽ ഉമിനീരുവറ്റുന്ന
നീചകോമയാകുന്നു ഞാൻ.

ആംഗലേയാസക്തി കുന്നുകളിൽ പൊട്ടിയൊലിച്ച ദ്രാവിഡകുല സംസ്കൃതിയുടെ ഇലനുള്ളുന്നു ജൈവപരാഗ
രേണുക്കൾ.

മുറിഞ്ഞു പോയ ജ്ഞാനച്ചിറകിൽ ഒരാകാശ സമാസങ്ങൾ കാത്ത് ചിറകടിയ്ക്കുന്നുണ്ട് ഞാനെന്ന നിരത്തെറ്റിയവാക്ക്.

 

സുഭാഷ്പോണോളി

Recipe of the day

Nov 162021
INGREDIENTS